- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര സ്വർണ പണയ എൻബിഎഫ്സി ആയ മുത്തൂറ്റ് ഫിനാൻസ് പഠനത്തിൽ മികച്ച നിലവാരം കാഴ്ചവെക്കുന്ന കുട്ടികൾക്കായി 2025-2026 വർഷത്തെ മുത്തൂറ്റ് എം ജോർജ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളം എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ 1420 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകിയത്. ഓരോ വിദ്യർത്ഥിക്കും 3000 രൂപ ക്യാഷ് പ്രൈസും മെമന്റോയുമാണ് നൽകിയത്.
പാലാരിവട്ടത്തെ മുത്തൂറ്റ് ഫിനാൻസിന്റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങ് കുസാറ്റ് മുൻ പ്രോ വൈസ് ചാൻസിലർ ഡോ. കെ. പൗലോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം ജോർജ് അവാർഡുകൾ വിതരണം ചെയ്തു.
കേരളത്തിനു പുറമെ ചെന്നൈ, മധുരൈ, മംഗലാപുരം, ബെംഗളൂരൂ, ഹൈദരാബാദ്, മുംബൈ, ഗോവ, കൊൽക്കത്ത, ഡൽഹി എന്നീ നഗരങ്ങളിൽ ഇതിനകം പദ്ധതി നടപ്പാക്കി. എറണാകുളം, ആലുവ വിദ്യാഭ്യാസ ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് കേരളത്തിൽ നിന്നും തിരഞ്ഞെടുത്തത്. കഴിഞ്ഞ 16 വർഷങ്ങളിലായി 3.31 കോടി രൂപ ചെലവഴിച്ച് 11,919 വിദ്യാർത്ഥികൾക്കാണ് ഇതിനകം മുത്തൂറ്റ് എം ജോർജ് എക്സലൻസ് അവാർഡുകൾ വഴി പഠനത്തിന് പിന്തുണ നൽകിയത്.
സിഎസ്ആർ പദ്ധതിയിൽ തങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത് വിദ്യാഭ്യാസ ശാക്തീകരണത്തിനാണെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് എം ജോർജ് എക്സലൻസ് അവാർഡിലൂടെ പ്രതിഭകളെ ചെറുപ്പത്തിലേ അംഗീകരിക്കുന്നതിനൊപ്പം അവരുടെ ആഗ്രഹങ്ങളെ പിന്തുടരാനുള്ള പ്രോത്സാഹനം കൂടിയാണ് നൽകുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ രാജഗിരി ബിസിനസ് സ്കൂളിലെ അസോസിയേറ്റ് ഡീൻ ഡോ. ആൻജെല സൂസൻ മാത്യൂ മുഖ്യാതിഥിയായി. മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ-പിആർ മേധാവി രോഹിത് രാജ്, എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ.ആർ. ബിജിമോൻ, പാടിവട്ടം കൗൺസിലർ ഷിബി സോമൻ തുടങ്ങിയവർ പങ്കെടുത്തു.
എംജി യൂണിവേഴ്സിറ്റി എം.എ. ഹിസ്റ്ററി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അന്നാ ഡോമിക്കിനെ മൂത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പ്രത്യേകം ക്യാഷ് അവാർഡ് നൽകി അഭിനന്ദിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസും എംജി യൂണിവേഴ്സിറ്റി ബി.എ. ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ അന്ന നേരത്തെയും മുത്തൂറ്റ് ഫിനാൻസിന്റെ സ്കോളർഷിപ്പ് നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.