Sections

ടീച്ചിങ് അസിസ്റ്റന്റ്, ഗസ്റ്റ് ലക്ചറർ, അധ്യാപക, ഗ്രേഡ് 2 നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Oct 18, 2025
Reported By Admin
Recruitment opportunities for various posts including Teaching Assistant, Guest Lecturer, Teacher, G

വെറ്ററിനറി സർവകലാശാലയിൽ താത്കാലിക ഒഴിവുകൾ

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവകലാശാലയുടെ വയനാട്ടിലെ പൂക്കോട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് ഡെയറി സയൻസ് ആന്റ് ടെക്നോളജിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുന്നു. ടീച്ചിങ് അസിസ്റ്റന്റ് (ഫിസിക്കൽ എഡ്യൂക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്), ഗസ്റ്റ് ലക്ചറർ (ഡെയറി എഞ്ചിനീയറിങ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഒക്ടോബർ 23-ന് രാവിലെ പത്തിന് വയനാട്ടിലെ സി.ഡി.എസ്.ടി. കോളേജിലാണ് ഇന്റർവ്യൂ. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വെബ്സൈറ്റ്- www.kvasu.ac.in.

ഗ്രേഡ് 2 നഴ്സ് ഇന്റർവ്യൂ

മലപ്പുറം: ജില്ലയിലെ ആയുർവേദ ആശുപത്രികളിലേക്ക് ഗ്രേഡ് 2 നഴ്സിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കേരള സർക്കാർ അംഗീകാരമുള്ള ആയുർവേദ നഴ്സ് കോഴ്സ് സർട്ടിഫിക്കറ്റ്, മറ്റ് വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 22ന് രാവിലെ 10.30 ന് ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ-0483 2734852.

ഫാർമസിസ്റ്റ് നിയമനം

മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റിന്റെ താൽകാലിക നിയമനം നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 21 ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഉയർന്ന പ്രായപരിധി 2025 ഒക്ടോബർ ഒന്നിന് 40 വയസ്. യോഗ്യത : സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുളള ബി ഫാം ബിരുദം അല്ലെങ്കിൽ ഡി ഫാം. ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ വേണം.

ലാബ് ടെക്നീഷ്യൻ നിയമനം

മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ലാബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഈ മാസം 22-ന് രാവിലെ 11 മണിക്ക് ആശുപത്രിയിൽ വെച്ച് നടക്കും. ബി.എസ്.സി. എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിനായി മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എത്തണം.

അതിഥി അധ്യാപക നിയമനം

തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഈ മാസം 21-ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ വെച്ച് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും, കോളേജ് വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാണ് അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ കൃത്യ സമയത്ത് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2270335, 2270353.

അധ്യാപക നിയമനം

പറയഞ്ചേരി ഗവ. ഹൈസ്കൂൾ ഫോർ ഗേൾസിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 21ന് രാവിലെ 10ന് നടക്കും. അസ്സൽ രേഖകളും പകർപ്പുകളുമായി എത്തണം. ഫോൺ: 9497834340.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.