- Trending Now:
ജില്ലയിലെ പട്ടയമിഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട സർവേ പൂർത്തീകരിക്കുന്നതിനായി ദിവസവേതനത്തിൽ സർവേയർമാർ, ചെയിൻമാൻമാർ എന്നിവരെ നിയമിക്കും. യോഗ്യത (സർവേയർ): ഐടിഐ സർവേ അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് മോഡേൺ സർവേ കോഴ്സ് അണ്ടർ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്. ചെയിൻമാൻ: എസ്.എസ്.എൽ.സിയും സർവേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകർപ്പും സഹിതം ഒക്ടോബർ 13ന് രാവിലെ 11ന് എൽ ആർ ഡെപ്യൂട്ടി കലക്ടറുടെ ചേംബറിൽ അഭിമുഖത്തിനെത്തണം.
കോഴിക്കോട് കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷൻ സപ്പോർട്ട് സെന്ററിൽ സെന്റർ കോഓഡിനേറ്റർ കം ഡെസ്ക് ഏജന്റ്, കാൾ സെന്റർ കം ഡെസ്ക് ഏജന്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: (സെന്റർ കോഓഡിനേറ്റർ കം ഡെസ്ക് ഏജന്റ്): അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂർത്തികരിച്ചിരിക്കണം, ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 30 വയസ്സ്. കാൾ സെന്റർ കം ഡെസ്ക് ഏജന്റ്: പ്ലസ് ടു, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂർത്തീകരിച്ചിരിക്കണം. പ്രായപരിധി: 28 വയസ്സ്. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ നാലിന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോഓഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ (പി ഒ), കോഴിക്കോട് - 673020 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0495 2373066.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കും ഡിഗ്രി (എച്ച് ഐ) വിഭാഗത്തിൽ സ്റ്റൈപ്പൻഡോടുകൂടി അസിസ്റ്റന്റ്ഷിപ്പ് (വിവിധ വിഷയങ്ങൾ) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career സന്ദർശിക്കുക.
തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദവും ഏതെങ്കിലും സർക്കാർ, പൊതുമേഖല സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമാനമായ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.