Sections

ഇൻസ്ട്രക്ടർ, ഗവ. പ്ലീഡർ, ബയോഗ്യാസ് പ്ലാന്റ് ക്ളീനർ, അങ്കണവാടി ഹെൽപ്പർ, അക്കൗണ്ടന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Oct 04, 2025
Reported By Admin
Recruitment opportunities for various posts including Instructor, Govt. Pleader, Biogas Plant Cleane

ട്രേഡ് ഇൻസ്ട്രക്ടർ നിയമനം

ചാത്തന്നൂർ ഐ.ടി.ഐയിൽ ഡ്രസ് മേക്കിങ് ട്രേഡിലെ താൽകാലിക ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ വിഭാഗത്തിൽ നിന്നും ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും, എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡ്രസ് മേക്കിങ്/ ഗാർമെന്റ് ഫാബ്രിക്കേറ്റിംഗ്/ കോസ്റ്റ്യൂം/അപ്പാരൽ ടെക്നോളജി വിഷയങ്ങളിൽ ബി. വോക്ക് ബിരുദവും പ്രവർത്തി പരിചയവും. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ ആറ് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൽ ട്രേഡ് തസ്തികയിലെ ഒഴിവിലേക്ക് പൊതുവിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബി-വോക്/ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ എട്ടിന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2712781.

പരിശീലകരെ നിയമിക്കുന്നു

കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രമായ കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിങിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 40. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15. ഫോൺ: 9495999688, 9496085912.

ഗവ. പ്ലീഡർ നിയമനം

മാവേലിക്കര മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ I ലേയും, മാവേലിക്കര മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ II ലേയും സർക്കാർ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിലേക്കായി നിയമിക്കപ്പെട്ട ഗവ. പ്ലീഡർമാരുടെ നിലവിലെ ഒഴിവിലേക്ക് ഏഴ് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷയോടൊപ്പം വിലാസം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖ, എൻറോൾമെന്റ്സാക്ഷ്യപത്രം, ജാതി/മതം തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ ഒക്ടോബർ 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ആലപ്പുഴ കളക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477-2251676, 2252580.

ബയോഗ്യാസ് പ്ലാന്റ് ക്ളീനർ ഒഴിവ്

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ബയോ ഗ്യാസ് പ്ലാന്റ് ക്ളീനറുടെ ഒരു ഒഴിവിലേയ്ക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 20 - 40 വയസ്സ്. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. ബയോ ഗ്യാസ് പ്ലാന്റ് പ്രവർത്തനം / വേസ്റ്റ് മാനേജ്മെന്റ് പ്രവർത്തിപരിചയം/ പ്രവർത്തനത്തിലുള്ളപരിശീലനം അഭികാമ്യം. യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം/പരിശീലനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അടക്കം ചെയ്ത അപേക്ഷകൾ ഒക്ടോബർ ഒമ്പത് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ - 0477-2282021.

അങ്കണവാടി ഹെൽപ്പർ നിയമനം

മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ 16 -ാം വാർഡിൽ പ്രവർത്തിക്കുന്ന നമ്പർ 130 തട്ടാംമുഗൾ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 01-01-2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് അധികരിക്കാത്തവരുമായിരിക്കണം. എസ് എസ് എൽ സി പാസായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ആറ് വൈകിട്ട് അഞ്ചു വരെ. അപേക്ഷ അയക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് വടവുകോട്, പുത്തൻ കുരിശ് പി ഒ, എറണാകുളം പിൻ: 682 308.

കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് നിയമനം

എറണാകുളം: ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ താമസക്കാരും കടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും. അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദം, ടാലി , കമ്പ്യൂട്ടർ-ഇന്റർനെറ്റ് പരിജ്ഞാനവും അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 20 നും 36 നും മദ്ധ്യേ (2025 സെപ്തംബർ ഒന്നിന്) പ്രായമുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 10 -ന് വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. . പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ ഒപ്പോടുകൂടി ജില്ലാമിഷൻ കോ-ഓഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. വിലാസം - ജില്ലാമിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ എറണാകുളം, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, 682030. ഫോൺ: 0484 2926787.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6& ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.