- Trending Now:
കണ്ണൂർ: ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന പടിയൂർ എ ബി സി കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ മുഖേന വെറ്ററിനറി സർജൻ, ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ്, ഡോഗ് ക്യാച്ചർ / ഡോഗ് ഹാൻഡ്ലർ നിയമനങ്ങൾ നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത, തിരിച്ചറിയൽ രേഖകൾ, അവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ജില്ലാപഞ്ചായത്ത് ഓഫീസിൽ എത്തണം. ഫോൺ :9447314626.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പദ്ധതി 2025 -26 നിർവഹണത്തിന്റെ ഭാഗമായി വനിതാ സ്കൂൾ കൗൺസലർമാരെ നിയമിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന 10 സർക്കാർ/ എയ്ഡഡ് സ്കൂളുകളിലേക്കാണ് നിയമനം. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് എം എസ് ഡബ്ല്യു, എം എ/ എം എസ് സി സൈക്കോളജി, എം എ/ എം എസ് സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി എന്നിവയിൽ ഏതെങ്കിലും ഒന്നാണ് അടിസ്ഥാന യോഗ്യത. കൗൺസലിംഗിൽ ഉള്ള പരിചയം അഭികാമ്യം. ആലപ്പുഴ ജില്ലയിൽ സ്ഥിര താമസക്കാരിയായ നിശ്ചിത യോഗ്യതയുള്ള 25നും 40നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. 24000 രൂപയാണ്പ്രതിമാസ ഹോണറേറിയം. താൽപര്യമുള്ളവർ ഒക്ടോബർ ഏഴിനുള്ളിൽ ഫോട്ടോ പതിച്ച ബയോഡേറ്റയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, വെള്ളപേപ്പറിലുള്ള അപേക്ഷയും എന്നിവ സഹിതം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയം, കോവിഡ് കൊമേഴ്സൽ ബിൽഡിംഗ് ആലപ്പുഴ, ഹെഡ് പോസ്റ്റ് ഓഫീസ് പി ഒ 698001 എന്ന വിലാസത്തിൽ സമർപ്പിക്കുക. ഫോൺ: 0477-2960147, 8078297758.
പട്ടികവർഗ്ഗവികസന വകുപ്പിന് കീഴിൽ പാലക്കാട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മലമ്പുഴ ആശ്രമം സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്ക് മ്യൂസിക് ടീച്ചറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.എ മ്യൂസിക്, കെ ടെറ്റ് നാല് എന്നിവയാണ് യോഗ്യത. സ്കൂളിൽ താമസിച്ചു ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ ആറിന് രാവിലെ 11:30ന് മലമ്പുഴയിൽ സ്ഥിതിചെയ്യുന്ന ആശ്രമം സ്കൂളിൽ അഭിമുഖത്തിന് എത്തണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04912815894, 9961877412.
കേരള കാർഷിക സർവകലാശാലയുടെ ജില്ലയിലെ തവനൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. അനിമൽ സയൻസ്,ഹോർട്ടി കൾച്ചർ എന്നീ വിഷയങ്ങളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനത്തീയതി,ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഒക്ടോബർ 14ന് വൈകിട്ട് അഞ്ചിന് മുൻപായി kvkmalappuram@kau.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അനിമൽ സയൻസ്, ഹോർട്ടികൾച്ചർ എന്നീ വിഭാഗങ്ങളിലെ അഭിമുഖം യഥാക്രമം ഒക്ടോബർ 16,17 തീയതികളിൽ രാവിലെ 10.30 ന് നടക്കും. ഫോൺ: 0494-2686329, 8547193685.
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, സർക്കാർ അംഗീകൃത ഡിപ്ലോമ റേഡിയോളജിക്കൽ ടെക്നോളജി/ ബി എസ് സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി എന്നിവയാണ് യോഗ്യത. ഒക്ടോബർ ആറിന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 256229.
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ ഒക്ടോബർ എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ നടക്കും. യോഗ്യത- പ്ലസ്ടു, ഡി എം ഇ അംഗീകാരമുള്ള ഡി.എം. എൽ.ടി./ ബി.എസ്.സി.എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധം. പ്രായപരിധി- 1/9/2025 ൽ 40 കവിയരുത്. കംപ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പൊന്നാനി നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ആധാർ കോപ്പിയുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0494 2666439.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.