- Trending Now:
ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐയിലെ ഇലക്ട്രോണിക്സ് മെക്കാനിക് ഇൻസ്പെക്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 21ന് രാവിലെ 10 ന് ഐ.ടി.ഐയിൽ വെച്ച് അഭിമുഖം നടക്കും. റൊട്ടേഷൻ ക്രമത്തിൽ ഓപ്പൺ വിഭാഗത്തിൽ പ്രയോറിറ്റി /നോൺ പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ നോൺ പ്രയോറിറ്റി വിഭാഗത്തിൽ നിന്നുള്ളവരെ പരിഗണിക്കും. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്ന് വർഷത്തെ എൻജിനീയറിങ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻ.ടി.സി /എൻ.എ.സി മൂന്നുവർഷത്തെ പ്രവർത്തിപരിചയവും വേണം. വിശദവിവരത്തിന് ഫോൺ: 0479-2953150, 0479-2452210.
ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ് ട്രേഡിൽ നിലവിലുള്ള രണ്ട് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഓഗസ്റ്റ് 21ന് രാവിലെ 10ന് ഐ.ടി.ഐയിൽ വെച്ച് അഭിമുഖം നടത്തും. ഒന്നാമത്തെ ഒഴിവിൽ ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിൽപ്പെട്ടവരും രണ്ടാമത്തെ ഒഴിവിൽ ജനറൽ വിഭാഗത്തിൽപ്പെട്ടവരുമായ ഉദ്യോഗാർഥികൾക്കാണ് അവസരം. അഭിമുഖത്തിന്എത്തുന്നവർ അസൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പും കരുതണം. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിങ്ങ് ബിരുദവും ഒരുവർഷ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നുവർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻ.ടി.സി/ എൻ.എ.സി മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദവിവരത്തിന് ഫോൺ: 0479-2953150, 0479-2452210.
നെൻമാറ ഗവ. ഐ ടി ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ, തീയ്യ, ബില്ലവ വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്ത ഒഴിവാണ്. ആഗസ്റ്റ് 18 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കും. എ ഐ സി ടി ഇ/ യു ജി സി അംഗീകാരമുള്ള ഡിഗ്രി അല്ലെങ്കിൽ സിവിൽ ഡ്രാഫ്റ്റ്മാൻ ട്രേഡിൽ എൻ ടി സി/ എൻ എ സി പാസായ മൂന്ന് വർഷം എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം. ഫോൺ: 04923 241010.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിൽ എം എൽ എസ് പി, ജെ പി എച്ച് എൻ/ ആർ ബി എസ് കെ (MLSP, JPHN/RBSK) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആഗസ്റ്റ് 22 ന് രാവിലെ 9.30 ന് കൂടിക്കാഴ്ച നടക്കും. നൂറണി ശാരദ കല്യാണ മണ്ഡപത്തിന് സമീപത്തുള്ള എൻ എച്ച് എം ഓഫീസിലായിരിക്കും കൂടിക്കാഴ്ച. വിശദ വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭിക്കും.
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ, പി.എം.ആർ എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തിയ അപേക്ഷയുമായി ഓഗസ്റ്റ് 18ന് രാവിലെ 10.30 നുള്ളിൽ പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. അധിക യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ഉണ്ട്. ഫോൺ: 0483 2765056.
മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് (ജി.ഐ.എഫ്.ഡി) സെന്ററിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കൻഡറി ഇംഗ്ലീഷ് ടീച്ചേഴ്സ് തസ്തികയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 21ന് രാവിലെ 10.30ന് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എംബിബിഎസ്, എംഡി /ഡിപിഎം /ഡിഎൻബിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എംഫിൽ/പിജിഡിസിപി ഇൻ ക്ലിനിക്കൽ സൈക്കോളജിയും ആർസിഐ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഓഗസ്റ്റ് 20ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 240390.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.