Sections

കോഓഡിനേറ്റർ, വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ, അധ്യാപക, ജെൻഡർ സ്പെഷ്യലിസ്റ്റ്, അപ്രന്റിസ് ക്ലർക്ക് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Jul 01, 2025
Reported By Admin
Recruitment opportunities for various posts including Coordinator, Veterinary Surgeon, Dog Catcher,

ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോഓഡിനേറ്റർ

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോഓഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഓഡിയോ പ്രൊഡക്ഷൻ മേഖലയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകീട്ട് അഞ്ച് മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. കവറിൽ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോഓഡിനേറ്റർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോൺ: 0484 2422275, 0484 2422068.

ആനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ താത്ക്കാലിക ഒഴിവ്

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ചാവക്കാട് ബ്ലോക്കിൽ ആനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ തസ്തികകളിലേക്കും മാള ബ്ലോക്കിൽ ആനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ, മൃഗ പരിപാലകർ, ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി എന്നീ തസ്തികകളിലേക്കും താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മൃഗപരിപാലകർ തസ്തികയിൽ നാല് ഒഴിവും ബാക്കി തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്. നിയമനം ആറ് മാസത്തേക്കായിരിക്കും. ഡബ്ലിയു.വി.എസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂലായ് മാസം ഏഴാം തീയതി തിങ്കളാഴ്ച ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കുക. രാവിലെ 10.30ന് വെറ്ററിനറി സർജൻ, 11 മണിക്ക് ഡോഗ് ക്യാച്ചർ, 11.30ന് മൃഗ പരിപാലകർ, 12.30ന് ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി എന്നിങ്ങനെയായിരിക്കും കൂടിക്കാഴ്ച നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0487 2361216.

ജേണലിസം അധ്യാപക നിയമനം

കേരള മീഡിയ അക്കാദമിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ടെലിവിഷൻ ജേണലിസത്തിൽ അധ്യാപക നിയമനം നടത്തുന്നു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ പി.ജി.ഡിപ്ലോമയുമാണ് യോഗ്യത. ടെലിവിഷൻ വാർത്താ വിഭാഗത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ള 40 വയസുള്ളവർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ജൂലൈ 15 വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ- 0484-2422275/04842422068.

അധ്യാപക ഒഴിവ്

അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിൽ താൽകാലിക അധ്യാപക നിയമനം . അഭിമുഖം ജൂലൈ നാലിന് രാവിലെ 11 മണിക്ക് ഓഫീസിൽ നടക്കും. പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുമായി സ്കൂളിൽ എത്തണം. ഫോൺ: 04924 253347.

ജെൻഡർ സ്പെഷ്യലിസ്റ്റ് ഒഴിവ്

പാലക്കാട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ താല്ക്കാലിക ഒഴിവുണ്ട്. സോഷ്യൽ വർക്കിൽ ബിരുദം, ജെൻഡർ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ/ സർക്കാരേതര സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 18 നും 40 മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 27,500. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 14 ന് മുമ്പ് നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0491 2505204.

അപ്രന്റിസ് ക്ലർക്ക് നിയമനം: അപേക്ഷ ജൂലൈ അഞ്ച് വരെ

മംഗലം, ചിറ്റൂർ, പാലപ്പുറം ഐ ടി ഐ കളിലേക്ക് അപ്രന്റീസ് ക്ലർക്കുമാരെ ഒരു വർഷത്തേക്ക് നിയമിക്കുന്നു. നിശ്ചിതയോഗ്യതയുള്ള പട്ടികജാതി വിഭാഗം യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. 18 നും 35 നും മധ്യേ പ്രായമുള്ളവരും ബിരുദവും ഡി സി എ (ഡി സി എ)/ സി ഒ പി എ (സി ഒ പി എ), മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനമുളളവരുമായിരിക്കണം അപേക്ഷകർ. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നല്കണം. അപ്രന്റീസ് ക്ലർക്കുമാരായി ട്രെയിനിങ് ലഭിച്ചവരുടെ അപേക്ഷകൾ വീണ്ടും പരിഗണിക്കില്ല. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ഐ ടി ഐകളിൽ നിന്നും ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0491 2505005.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.