Sections

അങ്കണവാടി ഹെൽപ്പർ, വർക്കർ, അധ്യാപക, ട്യൂട്ടർ, നഴ്സ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Aug 19, 2025
Reported By Admin
Recruitment opportunities for various posts including Anganwadi helper, worker, teacher, tutor, nurs

അങ്കണവാടികളിൽ ഹെൽപ്പർ, വർക്കർ

എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കണ്ണൂർ കോർപറേഷൻ എളയാവൂർ സോണലിൽ സെന്റർ നമ്പർ 38 എളയാവൂർ സൗത്ത്, സെന്റർ നമ്പർ 34 കീഴ്ത്തള്ളി, സെന്റർ നമ്പർ 33 കണ്ണോത്തുംചാൽ എന്നീ അങ്കണവാടികളിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെൽപ്പർ തസ്തികയിലേക്കും സെന്റർ നമ്പർ 33 കണ്ണോത്തുംചാൽ സെന്ററിലേക്ക് വർക്കർ തസ്തികയിലേക്കും സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 35 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വർക്കർ തസ്തികയിൽ പ്ലസ് ടു വിജയിച്ചവർക്കും ഹെൽപർ തസ്തികയിൽ എസ് എസ് എൽ സി പാസായവർക്കും അപേക്ഷിക്കാം. സെന്റർ നമ്പർ 38 എളയാവൂർ സൗത്ത് അങ്കണവാടിയിലേക്ക് എളയാവൂർ സോണൽ ഡിവിഷൻ നമ്പർ 22 ലെ സ്ഥിര താമസക്കാരും സെന്റർ നമ്പർ 33 കണ്ണോത്തുംചാൽ അങ്കണവാടിയിലേക്ക് എളയാവൂർ സോണൽ ഡിവിഷൻ നമ്പർ 26 ലെ സ്ഥിര താമസക്കാരും സെന്റർ നമ്പർ 34 കീഴ്ത്തള്ളി അങ്കണവാടിയിലേക്ക് എളയാവൂർ സോണൽ ഡിവിഷൻ നമ്പർ 29 ലെ സ്ഥിര താമസക്കാരുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം ആഗസ്റ്റ് 29 വരെ നടാൽ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 9567987118.

അധ്യാപക നിയമനം

മുട്ടിൽ ഡബ്യൂ.എം.ഒ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി വിഭാഗത്തിൽ ഹിന്ദി അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ൽ ബയോഡാറ്റ നൽകണം.

ട്യൂട്ടർ നിയമനം

ഗവ നഴ്സിങ് കോളെജിൽ ട്യൂട്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എൻ.എം.സി രജിസ്ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂൽ പങ്കെടുക്കണം. ഫോൺ- 04935 299424.

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ- 9947532630.

നഴ്സ് നിയമനം

മുട്ടിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എൻ.എം/ജി.എൻ.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.