- Trending Now:
മീനച്ചിൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ 71-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലെ വർക്കർ/ ഹെൽപ്പർ തസ്തികകളിലേയ്ക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18-35 വയസുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസായവർക്ക് വർക്കർ തസ്തികയിലേയ്ക്കും പത്താം ക്ലാസ് പാസായവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. 2025 ജൂൺ ഒന്നിന് 18 വയസ്സ് പൂർത്തീകരിക്കുകയും അതേ തീയതിയിൽ 35 വയസ് പൂർത്തിയാകുവാനും പാടില്ല. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ അർഹരായ അപേക്ഷകൾ ഇല്ലെങ്കിൽ സമീപത്തുള്ള മറ്റു പഞ്ചായത്തുകളിൽ നിന്നും അപേക്ഷകൾ പരിഗണിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 10 നകം അപേക്ഷിക്കണം. വിശദവിവരത്തിന് ളാലം ബ്ലോക്ക് വളപ്പിൽ പ്രവർത്തിക്കുന്ന ളാലം ശിശു വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9188959700.
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന വൈറോളജി ലാബിലേക്ക് സയിന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 29ന് രാവിലെ 10 ന് മെഡിക്കൽ കോളേജിലെ അക്കാഡമിക് ബ്ലോക്ക് || ൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം.
കോട്ടക്കൽ നഗരസഭാ പരിധിയിൽ അങ്കണവാടി ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 46 ഇടയിലുള്ള പത്താം ക്ലാസ്സ് പാസാകാത്തവരായിരിക്കണം. നഗരസഭാ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (കോട്ടക്കൽ നഗരസഭ സെക്രട്ടറി സക്ഷ്യപ്പെടുത്തിയ ആറു മാസത്തിൽ കുറയാത്തത്) പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. ശിശുവികസന പദ്ധതി ഓഫീസർ, മലപ്പുറം റൂറൽ, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി.ഒ. മലപ്പുറം ജില്ല, 676503 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറൽ, കോട്ടക്കൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ലഭിക്കും ഫോൺ: 7025127584.
നാഗലശ്ശേരി ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം നടത്തുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, അഡിറ്റീവ് മാനുഫാക്ചറിങ് (3ഡി പ്രിന്റിങ്) ടെക്നീഷ്യൻ, കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ് എന്നീ നാല് ട്രേഡുകളിലേക്കാണ് നിയമനം. ആഗസ്റ്റ് 27 രാവിലെ 10 മണിക്ക് ഐ.ടി.ഐ ഓഫീസിൽ വെച്ചാണ് അഭിമുഖം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങളും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങൾ www.cstaricalcutta.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9746715651.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ഓൺ കോൾ വ്യവസ്ഥയിൽ അനസ്തേഷ്യോളജിസ്റ്റ്/ അനസ്തറ്റിസ്റ്റിനെ എംപാനലിംഗ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ഡിഎ/എംഡി ഇൻ അനസ്തേഷ്യോളജി, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുളളവരക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04868232650.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.