Sections

മെസ്സ് സൂപ്പർവൈസർ, വൈറ്ററിനറി ഡോക്ടർ, സൈക്കോളജിസ്റ്റ്, ലക്ചറർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Oct 29, 2024
Reported By Admin
Recruitment for various posts like Mess Supervisor, Veterinary Doctor, Psychologist, Lecturer etc

മെസ്സ് സൂപ്പർവൈസർ നിയമനം

കണ്ണൂർ ഗവ എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെസ്സ് സൂപ്പർവൈസർ (വനിത) നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ നാലിന് രാവിലെ പത്തിന് നടക്കും. വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കാം. ഫോൺ; 04972780225.

വെറ്ററിനറി ഡോക്ടർ നിയമനം

2024-25ലെ രാത്രി കാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, പയ്യന്നൂർ, കല്യാശ്ശേരി ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടറെ കരാറടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ എസ്.എസ്.എൽ.സി. ബുക്ക്, ബിരുദ സർട്ടിഫിക്കറ്റ്, കെ.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, പകർപ്പ് സഹിതം ഓക്ടോബർ 30ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04972700267.

സൈക്കോളജിസ്റ്റ്; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക്, സൈക്കോളജിസ്റ്റ് (ആഴ്ചയിൽ രണ്ട് ദിവസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. യോഗ്യത എം.എസ്.സി സൈക്കോളജി/എംഎ സൈക്കോളജി. ശമ്പളം 12000 രൂപ. താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം നവംബർ അഞ്ചിന് മുമ്പായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകാം. ഫോൺ: 0484 - 2990744, 9405002183.

ലക്ചറർ നിയമനം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20000 രൂപ. ഫുഡ് ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത NET/Phd അഭികാമ്യം. ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയം വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.supplycokerala.com, www.ctrdkerala.in വെബ്സൈറ്റുകൾ സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.