Sections

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, കൗൺസിലർ, കുക്ക്, സ്വീപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Oct 30, 2024
Reported By Admin
Recruitment for Lower Division Typist, Guest Instructor, Veterinary Surgeon, Medical Officer, Counse

താല്കാലിക ഒഴിവ്

മാങ്ങാട്ടു പറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ ക്യാരിയർ വിഭാഗങ്ങളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ നവംബർ നാലിന് രാവിലെ 10.30 ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം. മുൻ പരിചയമുള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി എത്തണമെന്ന് കമാണ്ടന്റ് അറിയിച്ചു. ഫോൺ; 04972781316.

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഒഴിവ്

കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിൽ ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എസ്എസ്എൽസി /തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18-41, നിയമാനുസൃത വയസ്സിളവ് ബാധകം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ എട്ടിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0497 2700831.

താത്കാലിക ഒഴിവ്

കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) സ്ഥാപനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ഓപ്പറേഷൻ ആന്റ് മെയിൻറനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് എന്ന മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സിൽ ഓപ്പൺ കാറ്റഗറിയിലാണ് ഒഴിവ്. മെക്കാനിക്ക് ഡീസൽ/മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എ9 സി വി ടി സർട്ടിഫിക്കറ്റും ഏഴ് വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്ക് ഡീസൽ/മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എ9എസി സർട്ടിഫിക്കറ്റും ആറ് വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ ഓട്ടോമോബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ളോമയും അഞ്ച് വർഷം വരെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്ക്/ഓട്ടോമോബൈൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തന പരിചയവും ആണ് യോഗ്യത. മണിക്കൂറിന് 240 രൂപാ നിരക്കിൽ പരമാവധി 24000 രൂപ പ്രതിമാസ വേതനം ലഭിക്കും. താത്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ നാലിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 8089789828, 0484-2557275.

വെറ്ററിനറി സർജൻ അഭിമുഖം ഒന്നിന്

ബാലുശ്ശേരിയിലെ ABC സെന്ററിൽ ഒഴിവുവന്ന വെറ്ററിനറി സർജന്റെ തസ്തികയിലേക്ക് 90 ദിവസത്തേക്കോ, എംപ്ലോയിമെന്റ്റ് എക്സ്ചേഞ്ച് മുഖേന വെറ്ററിനറി സർജനെ നിയമിക്കുന്നതോ ഏതാണ് ആദ്യം വരുന്നത് അത് വരെയുള്ള കാലയളവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ പ്രതിമാസം 44020 രൂപ തോതിൽ വെറ്ററിനറി സർജനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും, ABC സർജറിയിൽ പരിചയ സമ്പന്നരുമായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ ഒന്നിന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നടത്തുന്ന വാക്ക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495-2768075.

താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്

കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എൽ.സി/ എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 2ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0471 2418317.

ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ ഐ.സി/എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ നവംബർ രണ്ടിന് അഭിമുഖം നടക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2418317.

അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസ് നു കീഴിൽ എ.ആർ.ടി ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, കൗൺസിലർ തസ്തികകളിലേക്ക് നവംബർ 7ന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസ്, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. പ്രതിമാസ ശമ്പളം 72,000 രൂപ. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (പെർഫെക്ഷൻ സ്പെസിഫൈഡ് ഇൻ മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ സോഷ്യോളജിയിലെ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് കൗൺസിലറുടെ യോഗ്യത. പ്രതിമാസ ശമ്പളം 21,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അഡ്രസ് തെളിയിക്കുന്ന രേഖയും അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം പ്രിൻസിപ്പാളിന്റെ ആഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.