Sections

ഇലക്ട്രിഷ്യന്‍മാര്‍ക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കാനൊരുങ്ങി റേ വണ്‍ സോളാര്‍ 

Monday, Feb 21, 2022
Reported By Ambu Senan
Ray1 solar

പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കും

തിരുവനന്തപുരം: സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍, ഓണ്‍-ഗ്രിഡ്, ഓഫ്-ഗ്രിഡ് സിസ്റ്റത്തിലെ സമ്പൂര്‍ണ വിവരങ്ങളും സംശയ നിവാരണവും, ഇലക്ട്രിസിറ്റി ബോര്‍ഡിലെ അപേക്ഷകളും മറ്റ് പേപ്പര്‍ വര്‍ക്കുകളും എങ്ങനെ കൈകാര്യം ചെയ്യാം, കൂടാതെ ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് എങ്ങനെ ജോലി എളുപ്പമാക്കാം തുടങ്ങിയ കാര്യങ്ങളില്‍ സൗജന്യം പരിശീലനം സംഘടിപ്പിക്കുകയാണ് റേ വണ്‍ സോളാര്‍. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കും.

മാര്‍ച്ച് 13 ഞായറാഴ്ച്ച വൈകിട്ട് 3  മുതല്‍ 5 വരെയാണ് പരിശീലനം. റേ വണ്‍ സോളാറിന്റെ മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപമുള്ള എംഎസ്എസ് ആര്‍ക്കേഡില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലാണ് പരിശീലനം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9526026845 എന്ന നമ്പറില്‍ ബന്ധപ്പെടുക.     

റേ വണ്‍ സോളാര്‍ (Ray1 Solar)

തിരുവനന്തപുരം ആസ്ഥാനമായി സൗരോര്‍ജ്ജ ഉത്പന്നങ്ങളും സേവനങ്ങളും മൊത്തമായും ചില്ലറയായും നല്‍കുന്ന മുന്‍നിര കമ്പനികളില്‍ ഒന്നാണ്  റേ വണ്‍ സോളാര്‍ (Ray1 Solar). ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നതും ഗുണമേന്മയുമുള്ള സോളാര്‍ യുപിഎസുകള്‍, പാനലുകള്‍, ബാറ്ററി, മറ്റ് അനുബന്ധ ഉപകരണങ്ങളും സേവനങ്ങളും കുറഞ്ഞ വിലയ്ക്കും ചെലവിലും ലഭ്യമാക്കുന്ന കമ്പനി കൂടിയാണ് റേ വണ്‍ സോളാര്‍ (Ray1 Solar). കൂടുതല്‍ വിവരങ്ങള്‍ക്ക് www.ray1solar.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.