Sections

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

Monday, Aug 02, 2021
Reported By
ration shop

 10 മാസത്തെ കുടിശ്ശിക കിട്ടാനുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍


സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഓണത്തിന് പട്ടിണി സമരം നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ഭക്ഷ്യകിറ്റ് വിതരണത്തിലെ കമ്മീഷന്‍ കുടിശ്ശിക കിട്ടിയില്ലെന്ന കാരണത്താലാണ് വ്യാപാരികള്‍ സമരം നടത്തുന്നത്. 

10 മാസത്തെ കുടിശ്ശിക കിട്ടാനുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. 51 കോടി രൂപയോളം കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ടെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. 

സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ ലഭിക്കേണ്ട കമ്മീഷന്‍ കുടിശ്ശികയ്ക്കായി റേഷന്‍ വ്യാപാരികള്‍ കഴിഞ്ഞദിവസം തലശ്ശേരി സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.