Sections

കുടിയേറ്റക്കാരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടണം; അവബോധമുണർത്തി അന്താരാഷ്ട്ര കുടിയേറ്റ ദിനം

Monday, Dec 18, 2023
Reported By Soumya
International Migrant Day

2000 ഡിസംബർ 4 ന്, യുഎൻ ജനറൽ അസംബ്ലി, ലോകത്തിലെ കുടിയേറ്റക്കാരുടെ എണ്ണവും വർദ്ധിച്ചു വരുന്നതും കണക്കിലെടുത്ത് ഡിസംബർ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനമായി പ്രഖ്യാപിച്ചു. യുഎൻ അംഗരാജ്യങ്ങളും അന്തർസർക്കാർ, സർക്കാരിതര സംഘടനകളും കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെയും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ രൂപരേഖയിലൂടെയും ദിനം ആചരിക്കുന്നു.

ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ആളുകൾ പലപ്പോഴും അവരുടെ രാജ്യത്ത് നിന്ന് സ്വമേധയാ മാറുകയോ അല്ലെങ്കിൽ അവരുടെ ജന്മനാട് വിട്ടുപോകാൻ നിർബന്ധിതരാകുകയോ ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യക്കാരുടെ (India) കുടിയേറ്റത്തിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. തൊഴിൽ തേടി കുടിയേറുന്നതിനു പകരമായി യൂറോപ്യൻ രാജ്യങ്ങളിലേക്കും (European Countries) മറ്റും ഉന്നത വിദ്യാഭ്യാസത്തിനായി കുടിയേറുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയം എണ്ണം ഓരോ വർഷംതോറും വർദ്ധിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.