- Trending Now:
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. 1948 ഡിസംബർ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ൽ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.
വ്യക്തിയുടെ ജീവൻ, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് ഇവയെ ബാധിക്കുന്നതെല്ലാം മനുഷ്യാവകാശത്തിന്റെ പരിധിയിൽവരും. ലഭിക്കേണ്ട ഏത് അവകാശവും ലഭിക്കാതെവരുമ്പോൾ കമ്മിഷന്റെ സഹായംതേടാം. വിവേചനം, അസമത്വം, തൊഴിൽചൂഷണം, അഴിമതി, അക്രമം, ക്രൂരത, അവസരസമത്വം നിഷേധിക്കൽ, യഥാസമയം സേവനം ലഭിക്കാതിരിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് കമ്മിഷന് പരാതി നൽകാം.
വളരെ ലളിതമാണ്. കോടതിയെ സമീപിക്കുന്നതിനെക്കാൾ വളരെ എളുപ്പം. വെള്ളക്കടലാസിൽ എഴുതിയോ തയ്യാറാക്കിയോ പരാതി നൽകാം. ഒരു ഫീസുമില്ല. സ്റ്റാമ്പുപോലും വേണ്ട. സിവിൽ തർക്കങ്ങളും മറ്റും സിവിൽ കോടതികൾ മുഖേന പരിഹരിക്കേണ്ടവയാണ്. മറ്റു പ്രശ്നങ്ങളിൽ കമ്മിഷൻ ഇടപെടും. പലപ്പോഴും കമ്മിഷൻ ഇടപെട്ടു എന്നറിയുമ്പോൾത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിഹാരനടപടി സ്വീകരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. കമ്മിഷന് ജുഡീഷ്യൽ അധികാരംകൂടിയുള്ളതിനാലാണിത്. ഓരോ മൂന്നുമാസം കൂടുമ്പോഴും കമ്മിഷന്റെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുന്നുണ്ട്. സർവീസ് പ്രശ്നങ്ങൾ, കോടതിയിൽ കാലതാമസം വരുന്ന കേസുകൾ തുടങ്ങിയവയും ഇപ്പോൾ ചിലർ കമ്മിഷന്റെ ശ്രദ്ധയിൽക്കൊണ്ടുവരാറുണ്ട്. അനീതി ശ്രദ്ധയിൽപ്പെട്ടാൽ നേരിട്ട് അതിൽ കക്ഷിയല്ലാത്തയാൾക്കും പരാതി നൽകാം. മറ്റൊരാൾക്കുവേണ്ടി പരാതി സമർപ്പിക്കാനും സംവിധാനമുണ്ട്. എല്ലാ ജില്ലയിലും സിറ്റിങ്ങും നടത്താറുണ്ട്.
നിങ്ങളുടെ കൗമാര പ്രായത്തിലുള്ളു കുട്ടികളുടെ കാര്യങ്ങളിൽ എങ്ങനെ ഫലപ്രദമായി ഇടപെടാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.