Sections

രക്തസമ്മർദ്ദം കാരണങ്ങൾ, നിയന്ത്രണ മാർഗങ്ങൾ

Monday, Oct 20, 2025
Reported By Soumya
Hypertension: Causes, Control Tips

ഇന്ന് സമൂഹത്തിൽ ഏറ്റവും വ്യാപകമായി കാണുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മർദ്ദം (Hypertension). അതിവേഗ ജീവിതം, മാനസിക സമ്മർദ്ദം, അനിയന്ത്രിതമായ ഭക്ഷണരീതി, ഉറക്കക്കുറവ്, വ്യായാമക്കുറവ് എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.

ബിപി ഉയരാൻ കാരണമാകുന്ന ചില പ്രധാന ഘടകങ്ങൾ

  • ഭക്ഷണത്തിൽ അമിതമായ ഉപ്പ് രക്തസമ്മർദ്ദം വർധിപ്പിക്കുന്നു.
  • മദ്യവും പുകവലിയും - ഇവ രക്തക്കുഴലുകൾ ചുരുങ്ങാൻ ഇടയാക്കുന്നു.
  • മാനസിക സമ്മർദ്ദം - ആശങ്കയും ദുഃഖവും ബിപിയെ നേരിട്ട് ബാധിക്കുന്നു.
  • തെറ്റായ ഭക്ഷണരീതി - പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, ഓയിൽ ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ അപകടകാരികളാണ്.
  • ഉറക്കക്കുറവ് ഉറക്കമില്ലായ്മ എന്നിവ ഹോർമോൺ അസന്തുലിതത്വം സൃഷ്ടിക്കുന്നു.

ബിപിയെ നിയന്ത്രിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ

  • പ്രതിദിനം കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക.
  • ഉപ്പിന്റെ അളവ് കുറയ്ക്കുക; പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുക.
  • മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കുക.
  • മാനസികമായി ശാന്തത നിലനിർത്തുക ധ്യാനം, പ്രാണായാമം, സംഗീതം മുതലായവ പ്രയോജനപ്പെടും.
  • മതിയായ ഉറക്കം ഉറപ്പാക്കുക (6-8 മണിക്കൂർ).
  • തുടർച്ചയായി രക്തസമ്മർദ്ദം പരിശോധിക്കുക.
  • ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്.
  • വെള്ളം മതിയായ അളവിൽ കുടിക്കുക.
  • മാനസിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക.
  • സന്തോഷവും ചിരിയും ജീവിതത്തിന്റെ ഭാഗമാക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.