Sections

സ്റ്റേജ് ആൻഡ് പന്തൽ, ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് അനുബന്ധ സൗകര്യങ്ങൾ സജ്ജീകരിക്കൽ, ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

Saturday, May 24, 2025
Reported By Admin
Quotations have been invited for the provision of stage and pandal, decoration, light and sound rela

സ്റ്റേജ് ആൻഡ് പന്തൽ, ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് ദർഘാസുകൾ ക്ഷണിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 2025 - 26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്റ്റേജ് ആൻഡ് പന്തൽ, ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് എന്നീ മൂന്ന് അനുബന്ധ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനുയോജ്യരായ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ത ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 26 ഉച്ചയ്ക്ക് 12 മണി. വിശദവിവരങ്ങൾക്കായി ssaalappuzha.blogspot. com എന്ന എസ് എസ് കെ ആലപ്പുഴ ബ്ലോഗ് സന്ദർശിക്കുക. ഫോൺ :0477-2239655.

ടാക്സി വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

പത്തനംതിട്ട: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉൾപ്പടെ ഡ്രൈവർ ഇല്ലാതെ ടാക്സി വാഹനം മെയ് 29 മുതൽ സെപ്റ്റംബർ 30 വരെ വാടകയ്ക്ക് നൽകുന്നതിന് സ്ഥാപനങ്ങൾ/ സ്വകാര്യ വ്യക്തികൾ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി മേയ് 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോൺ : 0468-2214639. ഇ-മെയിൽ :dicpathanamthitta@gmail.com.

ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാർ ഓഫീസുകൾ, രണ്ട് ജില്ലാ രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ പ്രിന്ററുകളിൽ ഉപയോഗിക്കുന്ന ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മുദ്ര വെച്ച ക്വട്ടേഷനുകൾ മെയ് 27 വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ രജിസ്ട്രാർ ഓഫീസിൽ നൽകണം. ഫോൺ: 0483 2734883.

[15338]

ടെൻഡർ

കോഴഞ്ചേരി ജില്ലാ ആശുപത്രി പാലിയേറ്റീവ് ഹോംകെയർ യൂണിറ്റിലേക്ക് എ.സി, ടി.വി, മ്യൂസിക് സിസ്റ്റം എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മേയ് 28 വൈകിട്ട് അഞ്ച് വരെ. ഫോൺ : 0468 2214108.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.