- Trending Now:
ലൈഫ് മിഷൻ എറണാകുളം ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ തയ്യാറുള്ള ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 31- ന് വൈകിട്ട് മൂന്നിന് മുമ്പായി ജില്ലാ കോർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0484 2422221.
മലപ്പുറം: ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ പെരുമ്പടപ്പ്, പെരിന്തൽമണ്ണ ഡേ കെയർ സെന്ററുകളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തുന്നതിനായി കരാർ അടിസ്ഥാനത്തിൽ 15 പേർക്ക് സഞ്ചരിക്കാവുന്ന 2500 കി.മീ വരെ ഓടാൻ തയാറുള്ള, മൂന്നു വർഷത്തിൽ കവിയാത്ത രജിസ്ട്രേഷൻ ഉള്ള വാഹനങ്ങളുടെ ഉടമകളിൽ നിന്ന് വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഡിസംബർ 23 മുതൽ ജനുവരി 10 ന് രാവിലെ 11 മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ 9961450833 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ അറിയിച്ചു.
മലപ്പുറം: ജില്ലാ മെഡിക്കൽ ഓഫിസിൽ റെക്കോർഡ് റൂം സജ്ജീകരിക്കുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജനുവരി ഏഴിന് ഉച്ചയ്ക്ക് 1.00 മണിക്ക് മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), സിവിൽസ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ ലഭിക്കണം.
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗത്തിലേക്ക് രണ്ട് ടൺ ശേഷിയുള്ള ഒരു എയർ കണ്ടീഷണർ (ടവർ രൂപത്തിലുള്ളത്)വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ന് ഉച്ചക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2282611.
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ഇലക്ട്രോണിക് സ്പെയറുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 30 വൈകിട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2282611.
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് മെഡിക്കൽ ഗ്യാസ് സ്പെയറുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 30 ഉച്ചക്ക് 2.30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2282611.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.