- Trending Now:
ഖത്തർ ലോകകപ്പ് ടിക്കറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ച ആദ്യ ഘട്ടത്തിൽ, ടിക്കറ്റുകൾക്കായി ഏകദേശം 40 ദശലക്ഷം അപേക്ഷകൾ ലഭിച്ചു. അവസാന ഘട്ടമെത്തുമ്പോൾ ഇതുവരെ,ഏകദേശം 2.5 ദശലക്ഷം ടിക്കറ്റുകൾ വിറ്റുപോയതായും കമ്മ്യൂണിക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റാബിയ അൽ കുവാരി അറിയിച്ചു.
കര്‍ഷക പെന്ഷന് ഓണ്‍ലൈനായി അപേക്ഷിക്കാം, എങ്ങനെ എന്നറിയേണ്ടേ?... Read More
ടിക്കറ്റുകൾ മറിച്ചുവിൽക്കാനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം സജ്ജമാകുമെന്ന് സെയിൽസ്, മാർക്കറ്റിംഗ്, .ടിക്കറ്റ് വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾക്ക് പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ടിക്കറ്റുകൾ സ്വന്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം... Read More
ടിക്കറ്റ് ലഭിച്ചവര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ കളി കാണാന്‍ സാധിക്കില്ലെങ്കില്‍ ആ ടിക്കറ്റുകള്‍ പുനര്‍വില്‍പ്പന ചെയ്യാം. റാന്‍ഡം നറുക്കെടുപ്പ് വഴിയും നേരിട്ടോ ലോകകപ്പ് ടിക്കറ്റ് ലഭിച്ചവര്‍ക്ക് കളികാണാന്‍ സാധിക്കില്ലെങ്കില്‍ ടിക്കറ്റ് കൈമാറ്റം ചെയ്യാനുള്ള മാര്‍ഗമാണ് റീസെയില്‍ വിന്‍ഡോ. ടിക്കറ്റ് ഉടമകള്‍ അവരുടെ അക്കൗണ്ട് ലോഗിന്‍ ചെയ്ത് റീസെയില്‍ ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ഇങ്ങനെ തിരിച്ചു നല്‍കുന്നയാളില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നയാളില്‍ നിന്നും ഫിഫ നിശ്ചിത തുക ഈടാക്കും. ഇത് ടിക്കറ്റ് നിരക്ക് അനുസരിച്ച് അഞ്ച് ശതമാനമോ അല്ലെങ്കില്‍ രണ്ട് ഖത്തര്‍ റിയാലോ ആകും.
സംരംഭകത്വ പ്രോത്സാഹന പരിപാടി; ഫെലോഷിപ്പിന് അപേക്ഷിക്കാം ... Read More
അതേ സമയം റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കിയ എല്ലാ ടിക്കറ്റുകളും വില്‍ക്കപ്പെടുമെന്ന് ഫിഫ ഉറപ്പുനല്‍കുന്നില്ല. ടിക്കറ്റ് വാങ്ങിയയാള്‍ക്ക് അതിഥികള്‍ക്കായി വാങ്ങായി എത്ര ടിക്കറ്റും ഇങ്ങനെ പുനര്‍വില്‍പ്പന നടത്താം. ഇതേ സമയം തന്നെ ലോകകപ്പ് ടിക്കറ്റുകലുടെ അവസാനഘട്ട വില്‍പ്പനയും പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.