Sections

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

Friday, Sep 30, 2022
Reported By MANU KILIMANOOR

വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കും


വനിതാ ശിശുവികസന വകുപ്പ് അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നതിന് നടപ്പാക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം. താമസിക്കാന്‍ സ്വന്തമായി ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പദ്ധതി പ്രകാരം വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കും. സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സുള്ളവരായിരിക്കണം. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വിധവകള്‍ക്ക് പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാവരുത്. സര്‍വീസ് പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ആകരുത്. വിധവയെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമപെന്‍ഷന്‍ സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായം ലഭിക്കുന്നവരായിരിക്കരുത്. മുന്‍വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ച് തുടര്‍ന്ന് ലഭിക്കുന്നതിന് അര്‍ഹതയുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവര്‍ അപേക്ഷ നവംബര്‍ ഒന്നിനകം www.schemes.wcd.kerala.gov.in ല്‍ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് www.schemes.wcd.kerala.gov. ലോ അടുത്തുള്ള ഐ. സി. ഡി. എസ് പ്രൊജക്റ്റ് ഓഫീസുമായോ ബന്ധപെടണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :04912911098


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.