Sections

Job News: പേപ്പർ കൺസർവേഷനിൽ പ്രവൃത്തി പരിചയമുള്ള പ്രോജക്ട് ട്രയിനികളുടെ ഒഴിവ്

Wednesday, Dec 25, 2024
Reported By Admin
Kerala Archives Department invites applications for project trainee vacancies in paper conservation.

സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്ക് പേപ്പർ കൺസർവേഷനിൽ പ്രവൃത്തി പരിചയമുള്ള പ്രോജക്ട് ട്രയിനികളുടെ ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിലെ ബിരുദാനന്തര ബിരുദവും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും റിക്കാർഡ് കൺസർവേഷൻ/ ആർക്കൈവൽ സ്റ്റഡീസിലുള്ള പി.ജി ഡിപ്ലോമയും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അപേക്ഷകൾ ഡയറക്ടർ-ഇൻ-ചാർജ്, ആർക്കൈവ്സ് വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നളന്ദ, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003 എന്ന വിലാസത്തിൽ അയയ്ക്കണം. വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജനുവരി 3 ന് രാവിലെ 10.30 ന് ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ ഐഡന്റിറ്റി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, മറ്റ് അലവൻസുകൾ എന്നിവ ഉണ്ടാകില്ല. വിശദവിവരങ്ങൾക്ക്: keralaarchives@gmail.com. ഫോൺ: 9074541449, 9745542160.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.