Sections

സാധാരണക്കാര്‍ക്ക് ഇരുട്ടടി; മണ്ണെണ്ണ വില കൂട്ടി 

Wednesday, Feb 02, 2022
Reported By Admin

ജനുവരിയില്‍ 53 രൂപയ്ക്കാണ് റേഷന്‍ കടകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്

 

എണ്ണ വിതരണ കമ്പനികള്‍ മണ്ണെണ്ണ വില കൂട്ടി. കേരളത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വിലയില്‍ ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയാകും. 

പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ റേഷന്‍ കടകളില്‍ നിന്ന് ഒരു ലിറ്റര്‍ മണ്ണെണ്ണ 59 രൂപയ്ക്ക് വാങ്ങേണ്ടി വരും. നിലവില്‍ 53 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 8 രൂപ കമ്പനികള്‍ വര്‍ധിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവായിരുന്നു ഇത്. 

ജനുവരിയില്‍ 53 രൂപയ്ക്കാണ് റേഷന്‍ കടകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്. ഭക്ഷ്യവകുപ്പ് ഇതിനോടകം തന്നെ മണ്ണെണ്ണ സംഭരിച്ചിട്ടുണ്ട്. അതിനാല്‍ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ 59 രൂപ കൊടുത്ത് റേഷന്‍ കടകളില്‍ നിന്ന് മണ്ണെണ്ണ വാങ്ങേണ്ടി വരും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.