Sections

13 രൂപ കുപ്പിവെള്ളത്തിന് ഹൈക്കോടതി സ്റ്റേ കിട്ടിയ സാഹചര്യത്തില്‍ വീണ്ടും 20 രൂപയാക്കി കമ്പനികള്‍ 

Monday, Jan 03, 2022
Reported By Admin
bottled water

കേന്ദ്രസര്‍ക്കാര്‍ 2 മാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു

 

കുപ്പി വെള്ളത്തിന് വീണ്ടും 20 രൂപയായി ഉയര്‍ത്തി കമ്പനികള്‍. നേരത്തെ ആവശ്യ സാധങ്ങങ്ങളുടെ പട്ടികയില്‍പ്പെടുത്തി സര്‍ക്കാര്‍ കുപ്പി വെള്ളത്തിന് 13 രൂപയായി കുറച്ചിരുന്നു. ഇതിനെതിരെ വെള്ള കമ്പനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.  കുപ്പിവെള്ളം കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം ചെയ്തത് തടഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അധികാരമില്ലെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തുകയാണ് ചെയ്തത്. കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ നല്‍കിയതുള്‍പ്പെടെ ഹര്‍ജികളിലാണു ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണന്റെ  ഇടക്കാല ഉത്തരവ്.  നടപടി ഹര്‍ജിയിലെ അന്തിമ തീര്‍പ്പിനു വിധേയമാകും.  കുപ്പിവെള്ളത്തിന്റെ വില എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്നു കേന്ദ്രസര്‍ക്കാര്‍ 2 മാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കമ്പനികള്‍ വില കൂട്ടിയത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വരുന്നതിന് മുന്‍പാണ് കമ്പനികള്‍ വില കൂട്ടിയത് എന്നത് പ്രതിഷേധത്തിന് ഇടയ്ക്കിയിട്ടുണ്ട്. കുപ്പി വെള്ളത്തിന് 13 രൂപയായിരുന്നപ്പോഴും വില്പനയ്ക്കും സ്റ്റോക്കിനും കുറവൊന്നുമില്ലായിരുന്നെന്നും ഈ ഉത്തരവ് കുത്തകകളായ കമ്പനികളെ സഹിക്കാനെ ഉപകരിക്കൂ എന്നാണ് ഒരു വിഭാഗം ജനങ്ങള്‍ പറയുന്നത്.

എന്നാല്‍ കുറഞ്ഞ വിലയ്ക്ക് വെള്ളം വിറ്റാല്‍ അവ പാഴാക്കി കളയാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതയുണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നു.   


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.