- Trending Now:
ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ എന്നീ സംഘടനകള്‍ സംയുക്തമായി ഏകോപിച്ച് തയ്യാറാക്കിയ നിവേദനം കൈമാറി
മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ്, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന സ്വര്‍ണ്ണത്തിന്റെയും ചുമത്തുന്ന ഭീമമായ പിഴയുടെയും അര്‍ഹമായ വിഹിതം കേരളത്തിന് ലഭിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പഴം - പച്ചക്കറി കയറ്റുമതിക്ക് ചുമത്തിയ 18% സി. ജി. എസ്. ടി. പിന്‍വലിക്കാന്‍ കേന്ദ്ര ജി എസ് ടി കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തുക, കോര്‍പ്പറേറ്റ് കമ്പനികള്‍ - പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുക, കേന്ദ്ര ഫണ്ടുകളില്‍ നിന്നും ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ചെലവഴിക്കുക, സൗജന്യ ഡയാലിസിസ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വാങ്ങുന്ന ഉപകരണങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക,
സംസ്ഥാനാടിസ്ഥാനത്തില്‍ വ്യാപാര മേളകള്‍ സംഘടിപ്പിക്കണമെന്ന് കെ. എന്‍ ബാലഗോപാല്‍... Read More
അനിവാര്യമല്ലാത്ത സര്‍ക്കാര്‍തല വിദേശയാത്രകള്‍ ഒഴിവാക്കുക, സര്‍ക്കാര്‍ ചടങ്ങുകള്‍ ലളിതമായി നടത്തുക, മലബാറിന്റെ സമഗ്ര വികസനത്തിന് കരിപ്പൂരിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് സിയാല്‍ മാതൃകയില്‍ തിരുവമ്പാടിയിലോ, സ്ഥലം ലഭ്യതയുള്ള അനുയോജ്യമായ സ്ഥലത്തോ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുക ഉള്‍പ്പെടെ 26 നിര്‍ദ്ദേശങ്ങളാണ് പ്രസിഡണ്ട് സമര്‍പ്പിച്ചത്.നിവേദനത്തിന്റെ നേര്‍പ്പകര്‍പ്പ് ഫിനാന്‍സ് (ബഡ്ജറ്റ് വിങ്ങ് - എഫ്) സെക്ഷന്‍ ഓഫീസര്‍, ഡോക്ടര്‍ തോമസ് മാത്യു ഡയറക്ടര്‍ ഗിഫ്റ്റ്, ബിശ്വനാഥ് സിങ് ഐ എ എസ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഫിനാന്‍സ്, മുഹമ്മദ് വൈ സഫറുള്ള റിസോര്‍സ്സസ് സെക്രട്ടറി, എബ്രഹാം റെന്‍ ഐ.ആര്‍.എസ് ജി എസ് ടി അഡിഷണല്‍ കമ്മീഷണര്‍ എന്നിവര്‍ക്കും നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.