Sections

ഓഹരി ഏറ്റെടുക്കൽ വായ്പാ സഹകരണത്തിന് പിഎൻബിയും ഡോയ്ച്ച ബാങ്കും ധാരണാപത്രം ഒപ്പുവച്ചു

Thursday, Nov 26, 2026
Reported By Admin
PNB and Deutsche Bank Sign MoU for Acquisition Financing

ന്യൂഡൽഹി: ഓഹരി ഏറ്റെടുക്കൽ ഇടപാടുകൾക്കായി ഉപഭോക്താക്കൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള സഹകരണ ചട്ടക്കൂട് രൂപീകരിക്കാൻ പഞ്ചാബ് നാഷണൽ ബാങ്കും (പിഎൻബി) ജർമൻ ബാങ്കായ ഡോയ്ച്ച ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ഏറ്റെടുക്കൽ ധനസഹായ മേഖലയിൽ ഇരുബാങ്കുകളുടെയും ശേഷിയും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് അനുയോജ്യമായ വായ്പാ സംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

അണ്ടർറൈറ്റിംഗ്, വായ്പാ ക്രമീകരണം, പങ്കാളിത്തം, സിൻഡിക്കേഷൻ, റഫറൽ തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ ഏറ്റെടുക്കൽ ധനസഹായ ഇടപാടുകളിൽ സഹകരിക്കാനുള്ള സാധ്യതകൾ ഇരുബാങ്കുകളും പരിശോധിക്കും. പിഎൻബി എംഡിയും സിഇഒയുമായ അശോക് ചന്ദ്ര, ഡോയ്ച്ച ബാങ്ക് ഗ്രൂപ്പ് ഇന്ത്യ ആൻഡ് എമർജിംഗ് ഏഷ്യ സിഇഒ കൗശിക് ഷപരിയ എന്നിവരുടെ സാന്നിധ്യത്തിൽ പിഎൻബി ജനറൽ മാനേജർ ബിശ്വജിത് മൊഹന്തി, ഡോയ്ച്ച ബാങ്ക് എജി മാനേജിംഗ് ഡയറക്ടർ അനൂജ് അഗർവാൾ, മുംബൈ ശാഖയിലെ ക്രെഡിറ്റ് സെയിൽസ് മേധാവി ദേവേഷ് മൽവിയ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ബാധകമായ നിയന്ത്രണ വ്യവസ്ഥകൾ പാലിച്ചും ഇരുബാങ്കുകളുടെയും സ്വതന്ത്രമായ വായ്പാ-അപകടസാധ്യതാ വിലയിരുത്തൽ സംവിധാനങ്ങൾ നിലനിർത്തിയുമായിരിക്കും സഹകരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.