Sections

പിഎം കിസാന്‍ പുതിയ ഗഡു; ദിവസങ്ങള്‍ക്കുള്ളില്‍

Sunday, Oct 16, 2022
Reported By admin
agri news

കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയവും രാസവസ്തു-രാസവളം മന്ത്രാലയവും ചേര്‍ന്നാണ് പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം സംഘടിപ്പിക്കുന്നത്

 


പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ പന്ത്രണ്ടാം ഗഡുവിനായി കാത്തിരിക്കുന്ന കര്‍ഷകര്
ക്ക് ദീപാവലിക്ക് മുമ്പ്, രാജ്യത്തെ 12 കോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പദ്ധതിയുടെ ആനുകൂല്യമായ 2000 രൂപ നിക്ഷേപിക്കും. കര്‍ഷകരെ സാമ്പത്തികമായി പിന്തുണക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി. മൂന്ന് ഗഡുക്കളായി 6000 രൂപയാണ് ഓരോ കര്‍ഷകനും പദ്ധതിയിലൂടെ ലഭ്യമാകുന്നത്.


അതേ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹി ഐഎആര്‍ഐ പൂസയിലെ മേള ഗ്രൗണ്ടില്‍ നടക്കുന്ന 'പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം 2022' ഒക്ടോബര്‍ 17ന് രാവിലെ 11:45ന് ഉദ്ഘാടനം ചെയ്യും. കര്‍ഷകരെയും കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളേയും ഗവേഷകരേയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ദിദ്വിന പരിപാടിയാണിത്.രാജ്യത്തുടനീളമുള്ള 13,500 കര്‍ഷകരും 1500 അഗ്രിസ്റ്റാര്‍ട്ടപ്പുകളും പരിപാടിയില്‍ പങ്കെടുക്കും.

കൃഷി- കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സാന്നിധ്യമറിയിക്കും. കേന്ദ്ര മന്ത്രിമാരായ കൈലാഷ് ചൗധരി, ശോഭ കാരന്ദ് ലാജെ, ഭഗവന്ത് ഖുബ എന്നിവരും മേളയില്‍ പങ്കാളികളാകും.കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയവും രാസവസ്തു-രാസവളം മന്ത്രാലയവും ചേര്‍ന്നാണ് പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍ വച്ച് പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ പുതിയ ഗഡുവും കൈമാറുമെന്നാണ് വിവരം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.