Sections

മെഡിസെപ് പദ്ധതി, അംഗങ്ങളുടെ എണ്ണം 11 ലക്ഷം

Saturday, Oct 15, 2022
Reported By admin
medisep

മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

 

മെഡിസെപ് പോലൊരു പദ്ധതി ഇന്ത്യയിൽ എവിടെയും ഇല്ലെന്നും അംഗങ്ങളുടെ എണ്ണം 11 ലക്ഷം കവിഞ്ഞുവെന്നും ചില ചെറിയ പോരായ്മകൾ ഇനിയും പരിഹരിക്കാനുണ്ട്. ആശുപത്രികൾക്ക് കിട്ടേണ്ട പണം കൃത്യമായി ലഭിക്കുന്നുണ്ടെന്നും
ധനമന്ത്രി കെ.എൻ. ബാലഗോപാൽ.പ്രതിവർഷം ഒരാൾക്ക് മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. അങ്ങനെ മൂന്ന് വർഷത്തേക്ക് 50,000 ഓളം ആളുകൾക്ക് ഗുണഫലം ലഭിച്ചു കഴിഞ്ഞു. മെഡിസെപ്പിൽ എംപാനൽ ചെയ്യുന്ന ആശുപത്രികളുടെ എണ്ണം ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. ചേരാത്ത ആശുപത്രികളോട് ഭാഗമാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

മെഡിസെപ് പദ്ധതി സാമൂഹിക രംഗത്തെ പൊൻതൂവലാണ്. പ്രശ്‌ന പരിഹാരത്തിന് ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികളുമായി ധനവകുപ്പ് ചര്‍ച്ച നടത്തിയിട്ടുണ്ട്.സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ,മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

പദ്ധതിയിൽ അംഗങ്ങളാകുന്ന സർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്. മൂന്ന് വർഷത്തെ പോളിസി കാലയളവിനുള്ളിൽ പ്രതിവർഷം 3 ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. പദ്ധതിയുടെ കീഴിൽ വരുന്ന പൊതു-സ്വകാര്യ ആശുപത്രികളിൽ ഇൻ‌ഷുറൻസ് ഗുണഭോക്താവിനോ ആശ്രിതർക്കോ അംഗീകൃത ചികിത്സ ലഭ്യമാകും.3 ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതിൽ 1.5 ലക്ഷം രൂപ ഓരോ വർഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും ഉപയോഗിക്കാത്ത പക്ഷം അസാധുവാകുന്നതുമാണ്. പ്രതിവർഷ കവറേജിൽ 1.5 ലക്ഷം രൂപ മൂന്ന് വർഷത്തെ ബ്ലോക് പിരീഡിനകത്ത് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കപ്പെടുന്ന തരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് ചികിത്സാ സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.