Sections

വേറിട്ട പദ്ധതിയുമായി ന്യൂസിലാന്‍ഡ്; എമ്പക്കനികുതി നിങ്ങള്‍ കേട്ടിട്ടുണ്ടോ ?

Wednesday, Oct 12, 2022
Reported By admin
New Zealand

നികുതിയിലൂടെ സമാഹരിക്കുന്ന പണം പുതിയ സാങ്കേതികവിദ്യകള്‍, ഗവേഷണം, കര്‍ഷകര്‍ക്കുള്ള ഇന്‍സന്റീവുകള്‍ തുടങ്ങിയവയിലൂടെ കാര്‍ഷിക മേഖലയിലേക്കു തന്നെ തിരികെ പമ്പ് ചെയ്യുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍

 

കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കൗതുകകരമായ പദ്ധതിയുമായി ന്യൂസിലാന്‍ഡ്. ആഗോളതലത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറംന്തള്ളുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കന്നുകാലികള്‍ക്ക് ഏമ്പക്കനികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യം.ഇത്തരത്തില്‍ നികുതി ചുമത്തുന്ന ലോകത്തിലെ തന്നെ ആദ്യ രാജ്യമാണ് ന്യൂസിലാന്‍ഡ്. വളര്‍ത്തുമൃഗങ്ങള്‍ ഏമ്പക്കത്തിലൂടെ മൂത്രമൊഴിക്കുന്നതിലൂടെയും ഉത്പാദിപ്പിക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ക്കാണ് നികുതി ചുമത്തുക.

ഇത്തരത്തില്‍ നികുതി ചുമത്തുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ന്യൂസിലാന്‍ഡ്. വളര്‍ത്തുമൃഗങ്ങള്‍ ഏമ്പക്കത്തിലൂടെയും മൂത്രമൊഴിക്കുന്നതിലൂടെയും ഉത്പാദിപ്പിക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ക്കാണ് നികുതി ചുമത്തുക.2025 ഓടെ പദ്ധതി പ്രാബല്യത്തില്‍ വരും.

നികുതിയിലൂടെ സമാഹരിക്കുന്ന പണം പുതിയ സാങ്കേതികവിദ്യകള്‍, ഗവേഷണം, കര്‍ഷകര്‍ക്കുള്ള ഇന്‍സന്റീവുകള്‍ തുടങ്ങിയവയിലൂടെ കാര്‍ഷിക മേഖലയിലേക്കു തന്നെ തിരികെ പമ്പ് ചെയ്യുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു.പുതിയ തീരുമാനം ന്യൂസിലാന്‍ഡിലെ കര്‍ഷകര്‍ക്കിടയില്‍ വ്യാപക എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. പശുക്കള്‍ക്കുമേലുള്ള ഏമ്പക്ക നികുതിയിലൂടെ ന്യൂസിലാന്‍ഡിലെ ചെറുകിട കര്‍ഷകരെ പ്രതിസന്ധിയിലാക്കുമെന്നും അവരെ കന്നുകാലികൃഷിയില്‍ നിന്ന് പിന്നോട്ടടിപ്പിക്കുമെന്നും രാജ്യത്തെ പ്രധാന കര്‍ഷ കൂട്ടായ്മകള്‍ ആരോപിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.