Sections

താഴ്ന്ന വരുമാനക്കാർക്ക് വായ്പ ലഭ്യമാക്കാൻ പിരാമൽ ഫിനാൻസ് ഡിജിറ്റൽ ഇന്ത്യ സിഎസ്സി സഹകരണം

Wednesday, Sep 18, 2024
Reported By Admin
Piramal Capital partners with Common Service Centers to provide housing and business loans across In

കൊച്ചി: പിരമൽ എൻറർപ്രൈസസിൻറെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പിരമൽ ക്യാപിറ്റൽ ആൻഡ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് രാജ്യത്തിൻറെ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഡിജിറ്റൽ ഇന്ത്യയുടെ കോമൺ സർവീസ് സെൻററുകളുമായി (സിഎസ്സി) സഹകരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വായ്പ ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഈ സഹകരണത്തിലൂടെ 100 കോടിയിലധികം രൂപ ഭവന നിർമാണത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ചെറുകിട ഇടത്തരം നഗരങ്ങളിൽ സിഎസ്സിയുടെ 6 ലക്ഷത്തിലധികം കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്തു. വായ്പാ വിതരണത്തിലൂടെ ഉപഭോക്താക്കളെ സേവിക്കുന്നതിനുള്ള സാമൂഹിക പ്രതിബദ്ധതയാണ് ഈ നാഴികക്കല്ല് സൂചിപ്പിക്കുന്നതെന്ന് പിരാമൽ ക്യാപിറ്റൽ ആൻഡ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എംഡി ജയറാം ശ്രീധരൻ പറഞ്ഞു.

കേന്ദ്രസർക്കാരിൻറെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ പ്രാദേശിക സംരംഭകർ നിയന്ത്രിക്കുന്ന ഡിജിറ്റൽ സേവന കേന്ദ്രങ്ങളാണ് കോമൺ സർവീസ് സെൻററുകൾ എന്ന് സിഎസ്സി എസ്പിവി എംഡിയും സിഇഒയുമായ സഞ്ജയ് രാകേഷ് പറഞ്ഞു. പിരാമൽ ഫിനാൻസുമായുള്ള പങ്കാളിത്തം വഴി സാമ്പത്തിക ഉൾപ്പെടുത്തൽ, പിന്നോക്ക പ്രദേശങ്ങളിൽ സേവന ലഭ്യത വർധിപ്പിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടയർ 2, ടയർ 3 നഗരങ്ങളിലെ വ്യക്തികൾക്കും എംഎസ്എംഇകൾക്കും അവരുടെ അടുത്തുള്ള സിഎസ്സിയിൽ അടിസ്ഥാന ഡോക്യുമെൻറേഷനുമായി എളുപ്പത്തിൽ ലോണിനായി അപേക്ഷിക്കാം. ഇത് വായ്പാ വിതരണത്തെ കൂടുതൽ എളുപ്പമുള്ളതാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.