Sections

ഇന്ധന കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടത്തിനായി ചൈന

Sunday, Dec 11, 2022
Reported By admin
petrol RATE

ക്രൂഡ് ഓയിൽ വിലയിൽ തൊട്ടുമുമ്പത്തെ വ്യാപാര ദിവസം ക്ലോസ് ചെയ്ത വിലയേക്കാള്‍ ഇടിവ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ, ബാരലിന് 76.10 ഡോളറിലാണ് 

 

ആഗോള സാഹചര്യങ്ങൾ മുതലെടുത്ത് കൂടുതൽ ഇന്ധന കയറ്റുമതി നടത്താൻ ചൈന. ഒപക് രാജ്യങ്ങൾ ഇന്ധന ഉല്പാദനം കുറച്ച സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. ഈ ഡിസംബറിൽ ഉയർന്ന, റെക്കോർഡ് വോളിയം കയറ്റുമതി നടത്താനാണ് ശ്രമിക്കുന്നത്. ഡിസംബറിൽ ചൈനയിലെ ഗ്യാസൊലിൻ, ഡീസൽ, ജെറ്റ് ഫ്യുവൽ കയറ്റുമതി 7.1 മില്യൺ ടണ്ണിലേക്ക് എത്തി നിൽക്കുന്നു.ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ ഇടിവ് നേരിടുന്നു. നിലവിൽ, ഈ ലേഖനം തയ്യാറാക്കുമ്പോൾ, ഡോളറിനെതിരെ 82.42 എന്നതാണ് രൂപയുടെ മൂല്യം.


ക്രൂഡ് ഓയിൽ വിലയിൽ തൊട്ടുമുമ്പത്തെ വ്യാപാര ദിവസം ക്ലോസ് ചെയ്ത വിലയേക്കാള്‍ ഇടിവ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ, ബാരലിന് 76.10 ഡോളറിലാണ് നിലവിൽ, വ്യാപാരം നടക്കുന്നത്.
ഉയരുന്ന പണപ്പെരുപ്പത്തെ നേരിടുന്നതിനായി 2022 മെയ് 21 നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, നികുതി ഇളവുകൾ പ്രഖ്യാപിച്ചത്. എക്സൈസ് തീരുവ കുറച്ചതോടെ പെട്രോൾ ലിറ്ററിന് 9.50 രൂപ, ഡീസൽ ലിറ്ററിന് ഏഴു രൂപ എന്ന തോതിൽ വില കുറഞ്ഞിരുന്നു.

ഇന്ധനവില വർധിച്ചതിനെ തുടർന്ന് കേന്ദ്രത്തിനു പിന്നാലെ കേരളത്തിൽ സർക്കാരും ഇന്ധന നികുതി കുറച്ചിരുന്നു. പെട്രോൾ ടാക്സ് 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.52 രൂപയും, ഡീസൽ ലിറ്ററിന് 7.40 രൂപയും വില കുറഞ്ഞിരുന്നു.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ കമ്പനികൾ, അന്താരാഷ്‌ട്ര ബെഞ്ച്മാർക്ക് വിലകൾക്കും, വിദേശ വിനിമയ നിരക്കുകൾക്കും ആനുപാതികമായിട്ടാണ് ഇന്ധനവില എല്ലാ ദിവസവും പരിഷ്കരിക്കുന്നത്.
 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.