Sections

7 മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു

Tuesday, Nov 01, 2022
Reported By MANU KILIMANOOR

ക്രൂഡോയില്‍ വില ബാരലിന് 95 ഡോളറില്‍ താഴെയെത്തിയത് ഇന്ധനവില കുറയാന്‍ കാരണമായി

7 മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 44 പൈസയും ഡിസലിന് 41 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 105 രൂപ 63 പൈസയും ഡീസലിന് 94 രൂപ 52 പൈസയുമായിരുന്നു വില.

പുതുക്കിയ വില പ്രകാരം പെട്രോളിന് 105 രൂപ 19 പൈസയും ഡീസലിന് 94 രൂപ 11 പൈസയുമാവും. ഈ വര്‍ഷം ഏപ്രില്‍ 7നാണ് മുന്‍പ് ഇന്ധനവില കുറഞ്ഞത്. അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതും ക്രൂഡോയില്‍ വില ബാരലിന് 95 ഡോളറില്‍ താഴെയെത്തിയതും ഇന്ധനവില കുറയാന്‍ കാരണമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.