- Trending Now:
പാറശ്ശാല: പാറശ്ശാല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പാറശ്ശാല ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ (10ന്) തിരശീലവീഴും.
സമാപന സമ്മളനം നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ ഉദ്ഘാടനം ചെയ്യും. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബെൻഡാർവിൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിന് പാറശ്ശാല ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൽ റാണി പി എസ് സ്വാഗതം ആശംസിക്കും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം സൂര്യ എസ് പ്രേം, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം രാജ്മോഹൻ, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസലാ രാജു, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത്കുമാർ, കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജേന്ദ്രൻ നായർ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ജി സാധാർജ്ജുൻ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ എൽ വിനുതകുമാരി, വിഎച്ച്എസ്ഇ പാറശ്ശാല പ്രിൻസിപ്പാൾ ജയൻ എസ്, ജിവിച്ച്എസ്എസ് പാറശ്ശാല ഹെഡ്മിസ്ട്രസ് ആർ മേരി, ജിൽപിഎസ് പാറശ്ശാല ഹെഡ്മിസ്ട്രസ് അനിത ആർ എസ്, ജിഎൽപിസ് പാറശ്ശാല പിറ്റിഎ പ്രസിഡന്റ് അശോക് കുമാർ എസ്, പ്രോഗ്രാം കൺവീനർ ആർ സന്തോഷ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.
പാറശ്ശാല ഉപജില്ലാ സ്‌കൂൾ കലോത്സവം 2023 ന് തുടക്കം... Read More
യോഗത്തിൽ കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.