Sections

പാറശ്ശാല ഉപജില്ലാ സ്‌കൂൾ കലോത്സവം 2023 ന് തുടക്കം

Wednesday, Nov 08, 2023
Reported By Admin
Parasala Kalosavam

പാറശ്ശാല ഉപജില്ലയ്ക്ക് കീഴിലെ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഉപജില്ലാ കലോത്സവം പാറശ്ശാല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ (07-11-2023) തുടക്കം കുറിച്ചു.

പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത അദ്ധ്യക്ഷത വഹിച്ച സമ്മേളത്തിൽ വച്ച് സി കെ ഹരീന്ദ്രൻ എം എൽ എ കലോത്സവം ഉദ്ഘാടനം ചെയ്തു. എഇഒ എ സുന്ദർ ദാസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയ്പേഴ്സൺ വി ആർ സലൂജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി താണുപിള്ള, കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് ആർ അമ്പിളി, പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ബിജു, പാറശ്ശാല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വീണ എസ്, സുഗത ജെയിൻ, ബെയ്സിൽ റ്റി ആർ, കുമാർ സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്വാഗത സംഘം കമ്മറ്റി കൺവീനർ ശ്രീകല കൃതജ്ഞത അർപ്പിച്ചു. എൺപതോളം സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാർത്ഥികൾ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.