Sections

പനീർ ദിവസവും കഴിക്കാമോ? പനീറിന്റെ ആരോഗ്യഗുണങ്ങൾ

Sunday, Apr 19, 2026
Reported By Soumya S
Paneer Health Benefits: High-Protein Superfood for Kids, Fitness & Bone Strength

ധാരാളം പ്രോട്ടീൻ അടങ്ങിയ ഒന്നാണ് പനീർ. വളരുന്ന കുട്ടികൾക്ക് മികച്ച ഒരു പോഷകമാണ് ഇത്. പനീറിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, പോസ്ഫറസ് ഇവ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളിൽ എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്കും സഹായിക്കുന്നു.

  • വളരെ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണം ആയതുകൊണ്ട് തന്നെ കഠിനവ്യായാമത്തിൽ ഏർപ്പെടുന്ന കായികതാരങ്ങൾക്ക് വ്യായാമത്തിനുശേഷം കഴിക്കുന്ന ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്താവുന്നതാണ്. നഷ്ടപ്പെട്ട ഊർജം വളരെ പെട്ടെന്ന് വീണ്ടെടുക്കാൻ പനീർ സഹായിക്കും. പനീറിൽ ലാക്ടോസിന്റെ അളവ് കുറവായതിനാൽ കുട്ടികളുടെ പല്ലുകൾക്കു കേടുണ്ടാക്കുന്നില്ല. അതു പോലെ തന്നെ വിറ്റമിൻ ഡി സമൃദ്ധമായതിനാൽ പല്ലിലുണ്ടാകുന്ന പോടിൽ നിന്നും രക്ഷനേടാം.
  • കുട്ടികളുടെ ഭക്ഷണത്തിൽ പനീർ തീർച്ചയായും ഉൾപ്പെടുത്തുക. ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീർ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്. പ്രായമായവരുടെ തൊലിയിൽ ഉണ്ടാക്കുന്ന ചുളിവുകൾ മാറ്റുന്നതിനും തലമുടിയുടെ വളർച്ചയ്ക്കും പനീറിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ ബി നല്ലതാണ്. 100 സെ.മീ പനീറിൽ 260 കാലറിയോളം ഊർജമുണ്ട്. 18ഗ്രാം പ്രോട്ടീനും 208 മി.ഗ്രാം കാൽസ്യവുമുണ്ട്.
  • എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് പ്രതിരോധിക്കുന്നു.
  • കാൽസ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലാ രാജ്യത്തെയും പാചകത്തിൽ പനീറിനു വലിയ സ്ഥാനം തന്നെയാണുള്ളത്. പ്രത്യേകിച്ചും സസ്യഭുക്കുകൾക്ക് . രണ്ടുതരം പനീറാണുള്ളത്. സോഫ്ട് പനീറും ഹാർഡ് പനീറും. പാചകം ചെയ്യാൻ എളുപ്പമാണ് എന്നുള്ളതാണ് പനീറിന്റെ ഏറ്റവും വലിയ പ്രത്യേകത. സസ്യഭുക്കുകളായയവർക്ക് ലഭിക്കേണ്ട പ്രോട്ടീന്റെ വലിയ ഒരു പങ്കു പനീറീൽ നിന്നും ലഭിക്കും.

വീട്ടിൽത്തന്നെ പനീർ ഉണ്ടാക്കിയാൽ കൊഴുപ്പിന്റെ അളവു കുറയ്ക്കാം. ഇതിനായി രണ്ടു ലീറ്റർ പാൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയോ നാരങ്ങനീരോ ചേർക്കാം. പാൽ ഏതാണ്ട് തൈര് പോലെ ആയ ശേഷം വെള്ളം വാർന്നു പോകാൻ ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞു തൂക്കിയിടുക. അതിനുശേഷം കട്ടിയുള്ള ഒരു പാത്രത്തിന്റെ അടിയിൽ അമർത്തി 20 മിനിറ്റ് വയ്ക്കുക. ഏതാണ്ട് 200 ഗ്രാം പനീർ ഇതിൽ നിന്നും ലഭിക്കും. സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന, ഏറെ രുചികരമായ ഒരു വിഭവമാണ് പനീർ എന്നതിൽ സംശയമില്ല.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.