Sections

ഈ ഭക്ഷണങ്ങൾ തെറ്റായ സമയത്ത് കഴിച്ചാൽ അപകടം! ശരിയായ സമയം അറിയൂ

Monday, Apr 13, 2026
Reported By Admin
Best Time to Eat Common Foods for Better Health

ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടായില്ല, ഇവ കൃത്യസമയത്തു കഴിയ്ക്കുന്നതും ആരോഗ്യത്തിന് പ്രധാനമാണ്. ഇതല്ലാതെ തോന്നിയ സമയത്തു തോന്നിയ സാധനങ്ങൾ കഴിയ്ക്കുന്നത് ആരോഗ്യത്തിനേക്കാളേറെ അനാരോഗ്യത്തിന് ഇട വരുത്തും.ചില ഭക്ഷണങ്ങൾ കഴിയ്ക്കാൻ ചില സമയങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളും ഇവ കഴിയ്ക്കാൻ ഏറ്റവും ചേർന്ന സമയവും ഏതെന്നറിയൂ,

തൈര്

തൈര് പകൽ സമയത്തു കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ദനഹത്തിനും ശരീരം തണുപ്പിയ്ക്കാനും ഇത് നല്ലതാണ്. രാത്രി കഴിയ്ക്കുന്നത് കോൾഡും കഫക്കെട്ടുമെല്ലാം വർദ്ധിപ്പിയ്ക്കും.

ആപ്പിൾ

ആപ്പിൾ രാവിലെ കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിലെ പെക്ടിൻ ശോധനയ്ക്കു സഹായിക്കും. ഇത് വൈകീട്ടും രാത്രിയിലും കഴിയ്ക്കുന്നതു നല്ലതല്ല. ഇതിലെ ഓർഗാനിക് ആസിഡ് അസിഡിറ്റി വർദ്ധിപ്പിയ്ക്കും.

പയർ

പയർ വർഗങ്ങൾ കഴിയ്ക്കാൻ രാത്രിയാണ് നല്ലത്. ഇതിലെ ഡയറ്റെറി ഫൈബർ ദനഹത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. ഇവ രാവിലെ കഴിയ്ക്കുന്നത് നല്ലതല്ല. കാരണം വിശപ്പു വർദ്ധിപ്പിയ്ക്കും.

മധുരം

മധുരം അഥവാ പഞ്ചസാര രാവിലെയാണ് നല്ലത്. ഇത് ശരീരത്തിന് ഊർജം നൽകാൻ സഹായിക്കും. രാത്രി കഴിയ്ക്കുമ്പോൾ ഇത് ശരീരത്തിൽ കൊഴുപ്പു വർദ്ധിപ്പിയ്ക്കും. ദഹനേന്ദ്രിയത്തിനും നല്ലതല്ല.

പഴം

പഴം ഉച്ചയ്ക്കു കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് ദഹനത്തിന് നല്ലതാണ്. ഇതിലെ നാച്വറൽ അന്റാസിഡുകൾ നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിയ്ക്കും. രാത്രി കഴിയ്ക്കുന്നത് കോൾഡിനും കഫക്കെട്ടിനും ഇടയാക്കും. രാത്രി വെറുംവയറ്റിൽ കഴിച്ചാൽ വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇതിലെ മഗ്നീഷ്യമാണ് കാരണം.

വെണ്ണ

വെണ്ണ രാവിലെ കഴിയ്ക്കുന്നതാണ് നല്ലത്. ഇതിലെ പ്രോട്ടീൻ ശരീരത്തിന് ഗുണകരമാണ്. രാത്രി കഴിച്ചാൽ ഇത് ദഹനത്തിന് പ്രശ്നങ്ങളുണ്ടാക്കും.

ഇറച്ചി

ഇറച്ചി ഉച്ചയ്ക്കു കഴിയ്ക്കുന്നതാണ് നല്ലത്. രാത്രി കഴിച്ചാൽ ദഹിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.