Sections

ഒരു കിലോ നെല്ലിന് കർഷകർക്ക് ലഭിക്കേണ്ടത് 30.63 രൂപ, ലഭിക്കുന്നത് 28.20 രൂപ

Friday, Nov 25, 2022
Reported By admin
 paddy price

രാസവള വിലവർധനയിലും, കൂലി വർധനയിലും നട്ടം തിരിയുന്ന കർഷകർക്ക് തുക വർധിപ്പിക്കാതെ പിടിച്ച് നിൽക്കാൻ ആകില്ല.

 

ഒരു കിലോ നെല്ലിന് 30.63 രൂപ ലഭിക്കേണ്ട സ്ഥാനത്ത് കർഷകർക്ക് ലഭിക്കുന്നത് 28.20 രൂപയാണ്. കേന്ദ്ര സർക്കാർ തീരുമാനം സർക്കാർ അംഗീകരിക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം.കിലോയ്ക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതടക്കം 30.63 രൂപയാണ് കർഷകന് ലഭിക്കേണ്ടത്. ഇക്കുറി ലഭിച്ചതാകട്ടെ 28.20 രൂപ മാത്രം. രാസവള വിലവർധനയിലും, കൂലി വർധനയിലും നട്ടം തിരിയുന്ന കർഷകർക്ക് തുക വർധിപ്പിക്കാതെ പിടിച്ച് നിൽക്കാൻ ആകില്ല.

അരിയുടെ വില 65 രൂപ വരെ എത്തിയിട്ടും കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. വിലവർധിപ്പിക്കാൻ പാടി ഓഫീസുകൾക്ക് നിർദേശം ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപനം സർക്കാർ അംഗീകരിക്കുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.