- Trending Now:
വ്യവസായ വകുപ്പും വെളിനല്ലൂർ ഗ്രാമപഞ്ചായത്തും ചേർന്ന് വായ്പ, സബ്സിഡി ലൈസൻസ് മേള ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അൻസർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഡി രമേശൻ അധ്യക്ഷനായി.
വിവിധ പദ്ധതികളെ കുറിച്ച് വെട്ടിക്കവല വ്യവസായ വികസന ഓഫീസർ സുബിൻ വിശദീകരിച്ചു. വിവിധ പദ്ധതികളുടെ വായ്പാ സബ്സിഡി വിതരണവും (35% വരെ), വിവിധ ലൈസെൻസ് സർട്ടിഫിക്കറ്റ് വിതരണവും രജിസ്ട്രേഷനും നടന്നു. പുതിയ സ്റ്റാർട്ട് അപ് പ്രോജക്ടുകളുടെ അപേക്ഷ സ്വീകരിച്ചു.
കയർ വ്യവസായം സംരക്ഷിക്കാൻ സമഗ്രമായി ഇടപെടും: മുഖ്യമന്ത്രി പിണറായി വിജയൻ... Read More
വ്യവസായ വകുപ്പ് ഇ ഡി ഇ ഗോപിക സുരേന്ദ്രൻ, ചടയമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം നിസാം, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി ബിജു. കുടുംബശ്രീ ചെയർപേഴ്സൺ സാജിത ബൈജു, മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.