Sections

നിരവധി പദ്ധതികളിലേക്ക് ടെൻഡറുകൾ സമർപ്പിക്കാൻ അവസരം

Thursday, Mar 09, 2023
Reported By Admin
Tenders Invited

ടെൻഡറുകൾ സമർപ്പിക്കാൻ അവസരം


ക്വട്ടേഷൻ/ടെണ്ടർ

മട്ടന്നൂർ എൽ എ സ്പെഷ്യൽ തഹസിൽദാർ കിൻഫ്ര ഓഫീസിന്റെ ഉപയോഗത്തിലേക്കായി കുറഞ്ഞത് ഏഴ് പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള വാഹനം ഡ്രൈവർ സഹിതം വാടകക്ക് നൽകാൻ തയ്യാറുള്ള സ്വകാര്യ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 24ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര സംരക്ഷണം 2022-25 പദ്ധതി നിർവ്വഹണത്തിന് ഫിഷ് പ്രൊട്ടക്ഷൻ ഏരിയ നിർമ്മിക്കുന്നതിനാവശ്യമായ സാധനസാമഗ്രികൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 17ന് ഉച്ച രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2731081.

ഭഷ്യ - ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

പാലക്കാട് ഇ.എസ്.ഐ ആശൂപത്രിയിൽ ഏപ്രിൽ മുതൽ 2024 മാർച്ച് 31 വരെ ഭഷ്യ - ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ ദർഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവർ മാർച്ച് 15 ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചക്ക് രണ്ടിന് ദർഘാസ് തുറക്കും. ഫോൺ: 0491 2500134

തുണിത്തരങ്ങൾക്കുള്ള ടെണ്ടർ നോട്ടീസ് ക്ഷണിച്ചു

കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2022-23 അക്കാദമിക വർഷം 5 മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് 341 യൂണിഫോമും ആൺകുട്ടികൾക്ക് 251 യൂണിഫോമും രണ്ട് ജോഡി വീതം (ആൺകുട്ടികൾക്ക് പാന്റ്സ്, ഷർട്ട്, പെൺകുട്ടികൾക്ക് ചുരിദാറും ഓവർകോട്ടും) വിതരണം ചെയ്യുന്നതിന് ആവശ്യമായ തുണിത്തരങ്ങൾക്കുള്ള ടെണ്ടർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കെടുക്കാം. മുദ്രവച്ച കവറിലുള്ള ടെണ്ടറുകൾ മാർച്ച് 17 വൈകിട്ട് 3ന് മുമ്പ് സ്കൂൾ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. മാർച്ച് 18 വൈകിട്ട് 3ന് ടെണ്ടർ നൽകിയ വ്യക്തികളുടെയും പി.ടി.എയുടേയും സ്കൂൾ പർച്ചേയ്സ് കമ്മറ്റിയുടെയും സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് ഗുണനിലവാരമുള്ളതും കുറഞ്ഞവിലയ്ക്ക് ഉള്ളതുമായ ടെണ്ടർ അംഗീകരിക്കുന്നതായിരിക്കും.

പുനർ ദർഘാസ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വർഷം നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതികൾക്ക് പുനർ ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. മറ്റു വിവരങ്ങൾക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0468-2224070.

ക്വട്ടേഷൻ ക്ഷണിച്ചു

വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും പച്ച മത്സ്യം, ഉണക്ക മത്സ്യം, ആട്ടിറച്ചി എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 15. ഫോൺ 0487 2334267

വാഹനം വാടകയ്ക്ക് - ദർഘാസ് ക്ഷണിച്ചു

നെന്മാറ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിന് ടാക്സി പെർമിറ്റുള്ളതും ഏഴ് വർഷത്തിൽ കുറവ് കാലപഴക്കമുള്ള കാർ/ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. മാർച്ച് 17 ന് ഉച്ചയ്ക്ക് 12 വരെ ദർഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ദർഘാസ് തുറക്കും. ടാക്ലി പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരിക്കണം. വകുപ്പിൽ നിന്ന് വാഹനവാടക മാത്രമാണ് നൽകുക. കൂടുതൽ വിവരങ്ങൾക്ക് 9946356854

ക്വട്ടേഷൻ സ്വീകരിക്കും

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ആർ ടി ഡി സിയുടെ പ്രൊജക്ടിലേക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 17ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226. കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ തുണി ഉണക്കുന്ന സ്ഥലത്ത് ഹാന്റ് റെയിൽ ഉപയോഗിച്ച് ഗോവണി നിർമ്മിക്കുകയും ക്രോസ് റോഡുകൾ ഉറപ്പിക്കുകയും ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 13ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780225.

കയറ്റിറക്ക് ജോലികൾ ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

തൊടുപുഴ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗത കയറ്റിറക്ക് ജോലികൾ കരാർ വ്യവസ്ഥയിൽ ഏറ്റെടുത്ത് ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ മാർച്ച് 21 വരെ തൊടുപുഴ സ്റ്റേഷനറി ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി മാർച്ച് 22 ഉച്ചയ്ക്ക് 2 മണി . ഫോൺ. 04862 227912.

വാഹനലേലം

എം.എ.സി.റ്റി. കുടിശ്ശിക തുക വസൂലാക്കുന്നതിന് പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ അമരാവതി കരയിൽ കക്ഷിയുടെ പേരിലുള്ള കെഎൽ-37സി 1866 നമ്പർ വാഹനം മാർച്ച് 22 ന്, പകൽ 11 ന് പീരുമേട് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ പൊതുലേലം വഴി വിൽപന നടത്തുമെന്ന് പീരുമേട് തഹസിൽദാർ അറിയിച്ചു.

യൂണിഫോം തുണി സപ്ലൈ ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു

2023-24 അധ്യയന വർഷത്തിൽ മൈലച്ചൽ ഗവ. എച്ച്.എസ്.എസിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക് യൂണിഫോം തുണി സപ്ലൈ ചെയ്യുന്നതിനായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. സ്കൂൾ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോമിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. അപേക്ഷാഫോമും വിശദവിവരങ്ങളും ഓഫീസിൽ നിന്നു നേരിട്ട് മാർച്ച് 10 മുതൽ 15ന് ഉച്ചയ്ക്ക് ഒരുമണിവരെ ലഭിക്കും. ടെൻഡറുകൾ മാർച്ച് 27നു വൈകിട്ട് നാലുവരെ സ്വീകരിക്കും. 28ന് രാവിലെ 10ന് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2257800.

വാഹനം ഒരു വർഷത്തേക്ക് ലഭ്യമാക്കാൻ ദർഘാസുകൾ ക്ഷണിച്ചു

വനിതശിശു വികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കവും 1000 സി സി യിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുമുളള വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2ന് ഉച്ചയ്ക്ക് രണ്ടുമണി. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപെടുക. ഫോൺ: 0487 2361500.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.