- Trending Now:
തിരുവനന്തപുരം: ടൂറിസം വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 മുതൽ 30 വരെ നടക്കുന്ന ഓണം ടൂറിസം വാരാഘോഷങ്ങൾക്ക് മുന്നോടിയായി നഗരത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറോളം പേർ റാലിയിൽ പങ്കെടുത്തു.
ഓണം വാരാഘോഷത്തിൻറെ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം ആർ ബൈജു എംഎൽഎ രാവിലെ ഏഴിന് മാനവീയം വീഥിയിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. മ്യൂസിയം, പാളയം, സ്റ്റാച്യു ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോയ റാലി കിഴക്കോക്കോട്ട ഗാന്ധിപാർക്കിൽ സമാപിച്ചു. വഴിയരികിൽ നിന്നവർ ആവേശപൂർവ്വമാണ് റാലിയെ വരവേറ്റത്.
ഈ വർഷത്തെ ഓണാഘോഷങ്ങൾ വളരെ വിപുലമായാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് എംആർ ബൈജു പറഞ്ഞു. ഓഗസ്റ്റ് 21,22,23 തീയതികളിൽ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫ്ളാഗ് മാർച്ചുകൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു. പാളയം കൗൺസിലർ ഷേർലി എസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ജി എന്നിവർ ഫ്ളാഗ് ഓഫ് ചടങ്ങിൽ സംസാരിച്ചു.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബ്ബ്, ഇൻഡസ് സൈക്ലിംഗ് എംബസി എന്നിവിടങ്ങൾ വഴി രജിസ്റ്റർ ചെയ്ത നൂറോളം പേരാണ് റാലിയിൽ അണിനിരന്നത്.
കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ (കെടിഡിസി), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി), നശാ മുക്ത് ഭാരത് അഭിയാൻ, ഫിറ്റ് ഇന്ത്യ, ഷീ സൈക്ലിംഗ് എന്നിവയുമായി സഹകരിച്ചാണ് റാലി സംഘടിപ്പിച്ചത്.
കേരള ടൂറിസം വകുപ്പിൻറെ 'ഓണം ടൂറിസം വാരാഘോഷം' ഓഗസ്റ്റ് 24 മുതൽ 30 വരെ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.