Sections

ഓണച്ചെലവ്: സംസ്ഥാനത്തിന് വേണ്ടത് 6000 കോടി

Tuesday, Aug 03, 2021
Reported By
onam expenses

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി ഓഗസ്റ്റിലെ ശമ്പളവും പെന്‍ഷനും മുന്‍കൂര്‍ ലഭിക്കില്ല

 

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവ് കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍. ഓണച്ചെലവായി കേരള സര്‍ക്കാരിന് ഇക്കുറി ആവശ്യമായി വരിക 6,000 കോടി രൂപയോളം .

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഓണക്കാലത്തെ ചെലവുകള്‍ക്കായി കടമെടുക്കേണ്ടി വരും. ധനസ്ഥിതി വിലയിരുത്തി എത്ര രൂപ കടമെടുക്കണമെന്ന് തീരുമാനിക്കും.

മാസത്തിലെ പതിവ് ചെലവുകളായ ശമ്പളം, ക്ഷേമ പെന്‍ഷന്‍, പെന്‍ഷന്‍ എന്നിവയും ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഓണം അഡ്വാന്‍സ്, ഒരു മാസത്തെ മുന്‍കൂര്‍ ക്ഷേമ പെന്‍ഷന്‍ എന്നിവയ്ക്കും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്സിഡിക്കും പണം കണ്ടെത്തണം.

മാസത്തിന്റെ രണ്ടാം പകുതിയിലാണ് ഓണമെങ്കില്‍ ശമ്പളം മുന്‍കൂര്‍ നല്‍കുന്ന പതിവ് 2018 വരെ നിലവിലുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി ഓഗസ്റ്റിലെ ശമ്പളവും പെന്‍ഷനും മുന്‍കൂര്‍ ലഭിക്കില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.