Sections

കയര്‍ഫെഡ് ഉത്പന്നങ്ങളുമായി സഞ്ചരിക്കുന്ന ഓണം പ്രദര്‍ശന വിപണനശാല

Tuesday, Sep 06, 2022
Reported By admin
coir fed

കെ.എസ്.ആര്‍.ടി.സി ബസ് കയര്‍ഫെഡ് ഷോറൂമായി രൂപ മാറ്റം വരുത്തിയാണ് വിപണനശാല മനോഹരമായി സജ്ജീകരിച്ചിട്ടുള്ളത്

 

കയര്‍ഫെഡ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായുള്ള  സഞ്ചരിക്കുന്ന ഓണം പ്രദര്‍ശന വിപണനശാല പ്രവര്‍ക്കനം തുടങ്ങി.കെ.എസ്.ആര്‍.ടി.സി ബസ് കയര്‍ഫെഡ് ഷോറൂമായി രൂപ മാറ്റം വരുത്തിയാണ് വിപണനശാല മനോഹരമായി സജ്ജീകരിച്ചിട്ടുള്ളത്.ഈ ഓണക്കാലത്ത് കയര്‍ഫെഡിന്റെ നിലവിലുള്ള അമ്പതോളം ഷോറൂമുകള്‍ക്കും ഏജന്‍സികള്‍ക്കും പുറമേ സംസ്ഥാനത്തൊട്ടാകെ കയര്‍ഫെഡ് നൂറോളം ഓണക്കാല താല്‍ക്കാലിക വിപണനശാലകള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ എല്ലാ പ്രധാന പട്ടണങ്ങളിലും ഇതിനകം താല്‍ക്കാലിക സ്റ്റാളുകള്‍ സജ്ജീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഈ സ്റ്റാളുകളില്‍ 20 മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്തു വരുന്നു.

ഈ വിപണനശാലകള്‍ വഴി കയര്‍ഫെഡിന്റെ നൂതനവും വൈവിധ്യവുമാര്‍ന്ന ഉല്‍പന്നങ്ങളായ റബറൈസ്ഡ് കയര്‍ മെത്തുകള്‍, കയര്‍ മാറ്റുകള്‍, മാറ്റിംഗ്സുകള്‍, പി.വി.സി ടഫ്റ്റഡ് മാറ്റുകള്‍, റബ്ബര്‍ ബാക്ക്ഡ് ഡോര്‍ മാറ്റുകള്‍, കയര്‍ ടൈലുകള്‍, മനോഹരമായ വിവിധ ഡിസൈനിലും വര്‍ണ്ണത്തിലും അളവിലുമുള്ള കയര്‍ ചവിട്ടികള്‍, കയര്‍ഫെഡ് കൊക്കോഫെര്‍ട്ട് ജൈവവളം, പ്രകൃതിസൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് തുടങ്ങി നിരവധിയായ ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഈ ഓണത്തോടനുബന്ധിച്ച് വന്‍ വില കുറവാണ് ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്നത്. 750 രൂപ മുഖവിലയുള്ള പൊന്നോണകിറ്റ് 500 രൂപ നിരക്കില്‍  ലഭ്യമാണ്. വിവിധയിനം കയര്‍ മാറ്റുകളും പ്രകൃതിസൗഹൃദ ചെടിച്ചട്ടികളും ചകിരിച്ചോറില്‍ നിന്നുള്ള ജൈവവളവുമെല്ലാം ഉള്‍ക്കൊള്ളിച്ചണ് പൊന്നോണകിറ്റ് തയ്യാറാക്കിയിട്ടുള്ളത്.  കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണവ്യവസ്ഥയില്‍ 25000 രൂപ വരെയുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഓണക്കാലത്ത് വിപണി കീഴടക്കുന്നതിനുള്ള ബഹുമുഖ പദ്ധതികളാണ് കയര്‍ഫെഡ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.