Sections

വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Thursday, Mar 16, 2023
Reported By Admin
Job Offer

അപേക്ഷകൾ ക്ഷണിച്ചു


അധ്യാപക ഒഴിവ്

പട്ടിക വർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അധ്യയന വർഷം നിലവിലുള്ള ഹൈസ്കൂൾ ടീച്ചർ (കണക്ക്), എം.സി.ആർ.ടി ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിയമനത്തിനായി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. ( എം.സി.ആർ.ടിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം) പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകർക്ക് മുൻഗണന നൽകും. സേവനകാലാവധി 2024 മാർച്ച് 31 വരെ മാത്രമായിരിക്കും ഈകാലയളവിൽ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. കരാർ കാലാവധിയിൽ യോഗ്യതാ സർട്ടിഫിക്കേറ്റുകളുടെ അസൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നൽകുന്നതുമാണ്. 32,560 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി 689672 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്ക് 04735227703 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവ്

കേരളാ പോലീസ് ഹൗസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 27,500 രൂപയാണ് പ്രതിമാസ പ്രതിഫലം. സിവിൽഎഞ്ചിനീയറിംഗ് ബിരുദം/സിവിൽഎഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി(സിവിൽ) പ്രവൃത്തി പരിചയവും ആണ് യോഗ്യത. അപേക്ഷകൾ മാർച്ച് 25-ന് മുമ്പായി മാനേജിംഗ് ഡയറക്ടർ, കെ.പി.എച്ച്.സി.സി, സി.എസ്.എൻ സ്റ്റേഡിയം,പാളയം, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭിക്കണം. വെബ്സൈറ്റ് : www.kphccltd.kerala.gov.in ഫോൺ: 04712302201.

ഗസ്റ്റ് ഇൻസ്ട്രക്ടർക്കായുള്ള അഭിമുഖം

കോട്ടയം: പള്ളിക്കത്തോട് ഗവ.ഐ.ടി.ഐയിൽ ഡി/ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർക്കായുള്ള അഭിമുഖം മാർച്ച് 17 ന് രാവിലെ പത്തുമണിക്ക് നടത്തുന്നു.ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ളോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സി യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിനു ഹാജരാകണം. ഫോൺ 6282353833

ജോലി ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിൽ മോണിറ്ററിങ് ആൻഡ് ഇവാല്വേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടറിന്റെ ഒഴിവുണ്ട്. ബികോം ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായിട്ടുള്ള ഏതെങ്കിലും പി ജി യും കമ്പ്യൂട്ടർ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ cholasuraksha@gmail.com ലേക്ക് ബയോഡാറ്റ മെയിൽ ചെയ്യണം. ഫോൺ: 0497-2764571, 9847401207.

അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തളിപ്പറമ്പ് പട്ടുവത്ത് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ അടുത്ത അധ്യയന വർഷം ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, കണക്ക്, ഫിസിക്കൽ എജുക്കേഷൻ, മ്യൂസിക്ക്, എം സി ആർ ടി എന്നീ വിഷയങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലുമാണ് ഒഴിവുകൾ.
നിയമനം താൽക്കാലികവും 2024 മാർച്ച് 31 വരെയോ, സ്ഥിരാധ്യാപകർ ജോലിയിൽ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. റസിഡൻഷ്യൽ സ്കൂളായതിനാൽ സ്കൂളിലെ കുട്ടികളോടൊപ്പം ഹോസ്റ്റലിൽ താമസിച്ച് പഠിപ്പിക്കുന്നതിനും അവരുടെ അച്ചടക്ക കാര്യങ്ങളിൽ ശ്രദ്ധിക്കാനും അധ്യയന സമയത്തിനു പുറമെയുള്ള സമയങ്ങളിൽ വിദ്യാർഥികളുടെ പഠന- പഠനേതര പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാനും സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഏപ്രിൽ 15ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2700357, 0460 2203020.

അക്കൗണ്ടിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. യോഗ്യത: ബി കോം, കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്, വേഡ്, എക്സൽ), ടാലി, ജി എസ് ടി ഫയലിങ് ചെയ്യാനുള്ള അറിവ്, ടി ഡി എസ് ഫയലിങ് ചെയ്യാനുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 20ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2780226.

വാക്ക് ഇൻ ഇന്റർവ്യൂ

പിണറായി സി എച്ച് സി യിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നതിന് മാർച്ച് 18ന് വൈകിട്ട് മൂന്ന് മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ള ഹെവി ഡ്രൈവിങ് ലൈസൻസുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0490 2382710.

അധ്യാപക ഒഴിവ്

തൃശൂർ ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ 17 താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി എസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാനേജർ കം റെസിഡെൻഷ്യൽ ട്യൂട്ടർ തസ്തികയിലേക്ക് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവും ഉള്ളവർക്ക് അഭിമുഖത്തിൽ വെയിറ്റേജ് മാർക്ക് നൽകും. നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണന ലഭിക്കുന്നതല്ല. താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർമാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 15. അയക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി 680307. ഫോൺ: 0480 2706100

സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ ഒഴിവ്

ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിലെ ലഹരി വർജ്ജന മിഷൻ ''വിമുക്തി'' പദ്ധതിയിൽ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ എന്നീ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: സൈക്യാട്രിസ്റ്റ് - എം.ഡി. / ഡി.പി.എം / ഡി.എൻ.ബി. മെഡിക്കൽ ഓഫീസർ - എം.ബി.ബി.എസ്. താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും, പകർപ്പും സഹിതം മാർച്ച് 21ന് അഭിമുഖത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. അഭിമുഖ സമയം: മെഡിക്കൽ ഓഫീസർ - രാവിലെ 10.30 മണി. സൈക്യാട്രിസ്റ്റ് - രാവിലെ 11.30 മണി.

ഗസ്റ്റ് ഇൻസ്ട്രക്ടർ: വാക് ഇൻ ഇന്റർവ്യൂ

കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയിൽ എ.സി.ഡി. ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക്കൽ/സിവിൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 20 തിങ്കളാഴ്ച രാവിലെ 10.30 ന് കട്ടപ്പന ഗവ. ഐ.ടി.ഐ യിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളുമായിട്ടാണ് ഹാജരാകേണ്ടത് .കൂടുതൽ വിവരങ്ങൾക്ക് 04868 272216


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.