- Trending Now:
കൊച്ചി: തദ്ദേശീയ വൈദ്യുത വാഹനങ്ങളിൽ വൈദഗ്ധ്യം നേടിയ ഒറിജിനൽ എക്വിപ്‌മെൻറ് മാനുഫാക്ച്ചറർ കമ്പനിയായ ന്യൂമെറോസ് മോട്ടോഴ്‌സ് മൾട്ടിപർപ്പസ് ഇ-സ്‌കൂട്ടറായ ഡിപ്ലോസ് മാക്‌സ് അവതരിപ്പിച്ചു. ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ലാണ് പുതിയ മോഡൽ പുറത്തിറക്കിയത്. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്-സ്‌കൂട്ടർ ക്രോസ്ഓവർ പ്ലാറ്റ്‌ഫോമും കമ്പനി അനാവരണം ചെയ്തിട്ടുണ്ട്.
ഒരു കുടുംബത്തിന് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിപ്ലോസ് മാക്‌സിൻറെ രൂപകൽപന. നൂതന എഞ്ചിനീയറിങ് ഉപയോഗിച്ച് നിർമിച്ച ഡിപ്ലോസ് പ്ലാറ്റ്‌ഫോം ഇതിനകം 13.9 ദശലക്ഷത്തിലധികം കിലോമീറ്ററുകൾ ഉൾക്കൊള്ളുന്ന വിവിധ ഭൂപ്രദേശങ്ങളിൽ അസാധാരണമായ പ്രകടനം ഉറപ്പാക്കിയിട്ടുണ്ട്. 3-4 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവും. 63 കിലോമീറ്റർ ഉയർന്ന വേഗതക്കൊപ്പം, 140 കിലോമീറ്റർ ഐഡിസി റേഞ്ചും ഡിപ്ലോസ് മാക്‌സ് നൽകുന്നു. സുരക്ഷ, വിശ്വാസ്യത, ദൃഢത എന്നീ മൂന്ന് തത്വങ്ങൾ ഉൾക്കൊണ്ടാണ് ഡിപ്ലോസ് മാക്‌സ് എത്തുന്നത്.
മികച്ച സുരക്ഷക്കായി ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകൾ, എൽഇഡി ലൈറ്റിങ്, തെഫ്റ്റ് അലേർട്ട്, ജിയോഫെൻസിങ്, വെഹിക്കിൾ ട്രാക്കിങ് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിരമായ ദീർഘകാല പ്രകടനം മുന്നിൽ കണ്ടാണ് വാഹനത്തിലെ ചേസിസ്, ബാറ്ററി, മോട്ടോർ, കൺട്രോളർ തുടങ്ങിയവ രൂപകൽപന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ചതുരാകൃതിയിലുള്ള ചേസിസും, വീതിയേറിയ ടയറുകളും മികച്ച ഗ്രിപ്പും ദീർഘകാല ഉപയോഗവും ഉറപ്പാക്കും. 16 ഇഞ്ച് ടയറുകൾ ഏത് റോഡ് സാഹചര്യങ്ങളിലും മികച്ച യാത്രാ സൗകര്യം നൽകുന്നു.
സുരക്ഷിതവും വിശ്വസനീയവും മോടിയുള്ളതുമായ ഒരു ഇന്ത്യൻ നിർമിത വാഹനം വിതരണം ചെയ്യുന്നതിലൂടെ തങ്ങളുടെ ഉപയോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂമെറോസ് മോട്ടോഴ്‌സിൻറെ സ്ഥാപകനും സിഇഒയുമായ ശ്രേയസ് ഷിബുലാൽ പറഞ്ഞു. നവീകരണത്തിനും സുരക്ഷയ്ക്കുമുള്ള തങ്ങളുടെ സമർപ്പണമാണ് ഡിപ്ലോസ് പ്ലാറ്റ്‌ഫോം. നഗരഗതാഗതത്തിൻറെ ഭാവി പുനർനിർവചിക്കുന്നതിന് പ്രായോഗിക രൂപകൽപനയുമായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുവപ്പ്, നീല, വെളുപ്പ് എന്നീ നിറങ്ങളിൽ ഡിപ്ലോസ് മാക്‌സ് ലഭ്യമാവും. നിലവിൽ 14 നഗരങ്ങളിലാണ് ന്യൂമെറോസ് മോട്ടോഴ്‌സിൻറെ പ്രവർത്തനം. 2025-26 സാമ്പത്തിക വർഷത്തിൻറെ അവസാനത്തോടെ 170 ഡീലർമാരെ ഉൾപ്പെടുത്താൻ കമ്പനിക്ക് പദ്ധതിയുണ്ട്. പിഎം ഇ-ഡ്രൈവ് സ്‌കീം ഉൾപ്പെടെ ഡിപ്ലോസ് പ്ലാറ്റ്‌ഫോം വില 86,999 രൂപയിലാണ് ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.