Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്ന് കുറഞ്ഞത് 720 രൂപ

Thursday, Mar 05, 2026
Reported By Admin
Gold Price Falls Again in Kerala, Sovereign Down ₹720

കഴിഞ്ഞ ദിവസങ്ങളിലെ വിലയിൽ തുടർന്ന് പോന്ന ഇടിവ് ഇന്നും ആവർത്തിച്ച് സ്വർണം. ഒരു പവൻ സ്വർണത്തിന് 720 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,920 രൂപയിലേക്ക് താഴ്ന്നു.

മാർച്ച് ഒന്നിന് 1,26,920 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടച്ചയായി വില ഇടിവ് സംഭവിക്കുകയായിരുന്നു. മാർച്ച് രണ്ടിന് രാവിലെ 1,24,520 രൂപയിലേക്ക് ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്ക് ശേഷം 1,25,040 രൂപയിലേക്ക് ഉയരുകയും മൂന്നിന് രണ്ട് തവണവില ഇടിഞ്ഞ് 1,22,920 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. ഇന്നലെ 2,280 രൂപ ഇടിഞ്ഞ് 1,20,640 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 90 രൂപ കുറഞ്ഞ് 14,990 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.