- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ടെസ്റ്റ്ഹൗസിൻറെ ഗ്ലോബൽ ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ അജിത് കുമാറിന് സിഎച്ച്ആർഒ ഓഫ് ദി ഇയർ പുരസ്കാരം. മുംബൈയിൽ നടന്ന 35-ാമത് 'വേൾഡ് എച്ച്ആർഡി കോൺഗ്രസ് ആൻഡ് അവാർഡ്സ് 2026' ലെ ബിസിനസ് പുരസ്കാരത്തിനാണ് അജിത് കുമാർ അർഹനായത്.
ഹ്യൂമൻ റിസോഴ്സ് മേഖലയിലെ ഈ പ്രമുഖ വാർഷിക പരിപാടിയിൽ രാജ്യാന്തര തലത്തിലെ നിരവധി വ്യവസായ നേതാക്കളും മുതിർന്ന പ്രൊഫഷണലുകളും ഒത്തുകൂടി മേഖലയിലെ മാറ്റങ്ങളെ പറ്റിയും ഭാവിയിൽ നടപ്പാക്കേണ്ട തീരുമാനങ്ങളെ പറ്റിയും ചർച്ച ചെയ്തു.
മികച്ച നേതൃപാടവത്തിലൂടെ സ്ഥാപനത്തിൻറെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ അജിത് കുമാർ വഹിച്ച പങ്കാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ സ്ഥാപനത്തിൻറെ പ്രവർത്തന സംസ്കാരവും ജീവനക്കാരുടെ സ്ഥിരതയും വർധിച്ചതായി അവാർഡ് ജൂറി വിലയിരുത്തി.
ഏഷ്യ-പസഫിക് മേഖലയിലെ എച്ച് ആർ നവീകരണ രംഗത്ത് അദ്ദേഹം കരസ്ഥമാക്കിയ നേട്ടങ്ങൾക്ക് പിന്നാലെ ലഭിച്ച ഈ പുരസ്കാരം മനുഷ്യശേഷിയെ സ്ഥിരതയുളള ബിസിനസ് വളർച്ചയുമായി ബന്ധിപ്പിച്ച മികച്ച നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണ്.
ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐഐഎം-ബി) പൂർവ്വ വിദ്യാർത്ഥിയായ അജിത് കുമാറിന് ഐബിഎം, ലെനോവോ, യുഎസ് ടി ഗ്ലോബൽ എന്നിവിടങ്ങളിലായി 25 വർഷത്തിലേറെ അനുഭവ പരിജ്ഞാനമുണ്ട്. ടെസ്റ്റ്ഹൗസിൽ ഹ്യൂമൻ ക്യാപ്പിറ്റൽ സ്ട്രാറ്റജിയുടെയും സ്ഥാപനത്തിൻറെ പ്രവർത്തനങ്ങളുടെയും ഇരട്ട ചുമതല അദ്ദേഹം വഹിക്കുന്നു.
2000 ൽ പ്രവർത്തനമാരംഭിച്ച ടെസ്റ്റ്ഹൗസ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാളിറ്റി എഞ്ചിനീയറിങ്, ഡിജിറ്റൽ അഷ്വറൻസ് കമ്പനിയാണ്. യുഎസ്, യുകെ, ഓസ്ട്രേലിയ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, മേഖലകളിലായി ബാങ്കിംഗ്, പേയ്മെൻറ്സ്, നിർമ്മാണം, ആരോഗ്യസംരക്ഷണം, റീട്ടെയിൽ, ട്രാവൽ, മീഡിയ, എൻറർടെയിൻമെൻറ് തുടങ്ങി വിവിധ വ്യവസായ മേഖലകളിലെ ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.