- Trending Now:
കൊച്ചി: നാഷണൽ പേയ്മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻപിസിഐ ഭാരത് ബിൽപേ, എയർടെൽ പേയ്മെൻറ്സ് ബാങ്കുമായി സഹകരിച്ച് നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാങ്കിൻറെ റൂപേ ഓൺ ദി ഗോ കാർഡുകൾ റീചാർജ് ചെയ്യാൻ സൗകര്യമൊരുക്കുന്നു. ഇതുവഴി ഉപയോക്താക്കൾക്ക് ഏത് ഭാരത് കണക്റ്റ് സൗകര്യമുള്ള ആപ്പുകൾ ഉപയോഗിച്ചും അവരുടെ എയർടെൽ റൂപേ ഓൺ ദി ഗോ കാർഡുകൾ എളുപ്പത്തിൽ ടോപ്പ് അപ്പ് ചെയ്യാനാകും.
ഇന്ത്യയിലെ വിവിധ പട്ടണങ്ങളിൽ യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്ക് മെട്രോകളിലും ബസുകളിലും ഒരൊറ്റ കാർഡ് ഉപയോഗിച്ച് ലളിതമായി ബുദ്ധിമുട്ടില്ലാതെ സമ്പർക്ക രഹിത ഇടപാടുകൾ നടത്താൻ ഇതു വഴിയൊരുക്കും. ദിവസവും യാത്ര ചെയ്യുന്നവർക്ക് നീണ്ട ക്യുകളിൽ വെയിറ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ക്യാഷ്ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
എയർടെൽ പെയ്മെൻറ് ബാങ്ക് ഓൺ ദി ഗോ കാർഡുകൾക്ക് ഭാരത് കണക്ട് സംവിധാനങ്ങളിലൂടെ 2000 രൂപ വരെ ടോപ് അപ്പ് ചെയ്യാനാകും. പ്രമുഖ മെട്രോ റൂട്ടുകളിലും സ്റ്റേറ്റ് ബസ് ഓപ്പറേറ്റർ മാർക്കിടയിലും ഈ കാർഡ് ഉപയോഗിക്കാനും.
നീണ്ട ക്യൂകൾ ഒഴിവാക്കി തങ്ങളുടെ എൻസിഎംസി വോലെറ്റുകൾ സൗകര്യപ്രദവും സുരക്ഷിതവുമായി തൽക്ഷണം റീചാർജ് ചെയ്യാൻ ഇത് സഹായിക്കുമെന്ന് എൻബിബിഎൽ മാനേജിംഗ് ഡയറക്ടറും സിഇഓയുമായ നൂപൂർ ചതുർവേദി പറഞ്ഞു.
പുതുമയുള്ളതും ഉപഭോക്തൃ സൗഹൃദവുമായ പെയ്മെൻറ് സംവിധാനങ്ങൾ അവതരിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഭാഗമാണ് ഈ സഹകരണമെന്ന് എയർടെൽ പെയ്മെൻറ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗണേഷ് അനന്തനാരായണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.