- Trending Now:
കൊവിഡ് ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഓണക്കിറ്റ് നൽകിയത്
സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിൽ ഇത്തവണ എല്ലാ റേഷൻ കാർഡുകാർക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാർഡുകാർക്കും, ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തുമെന്നാണ് സൂചന. കിറ്റ് വിതരണത്തോടനുബന്ധിച്ച് നടന്ന പ്രാഥമിക ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്. കഴിഞ്ഞ വർഷം 90 ലക്ഷം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തപ്പോൾ ചെലവായത് 500 കോടി രൂപയാണ്.
എന്നാൽ ഇത്തവണ കാർഡ് ഉടമകളുടെ എണ്ണം 93.76 ലക്ഷമായി ഉയർന്നു. ഇത് കനത്ത ബാധ്യതയാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഏറ്റവും ദരിദ്രരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ 5.87 ലക്ഷം മഞ്ഞ കാർഡുകാരാണുള്ളത്. കൊവിഡ് ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുൻവർഷങ്ങളിൽ എല്ലാവിഭാഗക്കാർക്കും ഓണക്കിറ്റ് നൽകിയത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.