- Trending Now:
69-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിൻറെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയ്ക്കാണ് പേര് നിർദേശിക്കേണ്ടത്. വാട്‌സാപ്പിലൂടെയാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. ഭാഗ്യചിഹ്നത്തിന് നിർദ്ദേശിക്കുന്ന പേര്, നിർദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ഒറ്റ മെസേജ് ആയി 9074594578 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയക്കണം. ഒരാൾ ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. ജൂലൈ 24ന് വൈകുന്നേരം അഞ്ചുവരെയാണ് പേര് നിർദ്ദേശിക്കാനുള്ള സമയം. വിജയികൾക്ക് മുല്ലയ്ക്കൽ നൂർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനം. ഫോൺ: +91 477-2251349.
ഈറ്റ് റൈറ്റ് കേരള ആപ്പ്: മലപ്പുറത്ത് നിന്ന് ഇടംപിടിച്ചത് 134 സ്ഥാപനങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.