Sections

നോർക്കയുടെ ലക്ഷ്യം ഇടനിലക്കാരില്ലാത്ത ചൂഷണരഹിതമായ തൊഴിൽ കുടിയേറ്റം 

Thursday, May 04, 2023
Reported By admin
kerala

ലോകത്തെവിടെയും തൊഴിലവസരം ലഭ്യമാക്കുന്നതിനുളള ശ്രമങ്ങളാണ് നോർക്കയുടെ ഭാഗമായി പുരോഗമിക്കുന്നത്


ഇടനിലക്കാരില്ലാത്തതും, ചൂഷണരഹിതവുമായ തൊഴിൽ കുടിയേറ്റത്തിനാണ് നോർക്ക റൂട്ട്സ് നേതൃത്വം നൽകുന്നതെന്ന് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ ഹോട്ടൽ താജ് ഗെയ്റ്റ് വേയിൽ നടക്കുന്ന നോർക്ക-യു.കെ കരിയർ ഫെയർ രണ്ടാഘട്ടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതവും വ്യവസ്ഥാപിതവും ഗുണനിലവാരവുമുളള ത്യമായ തൊഴിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് നോർക്ക റൂട്ട്സിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസം നേടിയ യുവതീയുവാക്കൾക്ക് ലോകത്തെവിടെയും തൊഴിലവസരം ലഭ്യമാക്കുന്നതിനുളള ശ്രമങ്ങളാണ് നോർക്കയുടെ ഭാഗമായി പുരോഗമിക്കുന്നത്. യു.കെ യുളള നിരന്തരബന്ധത്തിന്റെ പുതിയ ചുവടുവെയ്പ്പാണ് കരിയർ ഫെയറെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

തൊഴിലന്വേഷകർ, തൊഴിൽദാതാക്കൾ സർക്കാർ സംവിധാനം എന്നിങ്ങനെ അന്താരാഷ്ട്ര തൊഴിൽ കുടിയേറ്റത്തിന്റെ വിവിധ തലങ്ങളിലെ സംവിധാനങ്ങളെയെല്ലാം ഒറ്റകുടക്കീഴിൽ എത്തിക്കുന്നതും ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ തൊഴിൽ കുടിയേറ്റത്തിന് സാഹചര്യമൊരുക്കുന്നതുമാണ് നോർക്ക റൂട്ട്സിന്റെ നടത്തുന്ന റിക്രൂട്ട്മെന്റുകളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സി.ഇ.ഒ കെ ഹരികൃഷ്ണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.

ഇടനിലക്കാരില്ലാത്തതിനാൽ ചെലവുകുറഞ്ഞതും, ഗുണമേന്മയുളള ഉദ്യോഗാർത്ഥികളെ ലഭിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് നോർക്ക റൂട്ട്സിനെയും കേരളത്തേയും തിരഞ്ഞെടുത്തതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച യു.കെ യിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിലെ, അന്താരാഷ്ട്ര വർക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാർത്ത് പറഞ്ഞു. ചടങ്ങിൽ നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്, ഹമ്പർ ആന്റ് നോർത്ത് യോക്ക്ഷെയർ പ്രതിനിധി നിഗേൽ വെൽസ്, വെയിൽസ് ആരോഗ്യ വകുപ്പ് മേധാവി ഇയാൻ ഓവൻ, നോർക്ക റിക്രൂട്ട്മെന്റ് മാനേജർ ശ്യാം ടി.കെ എന്നിവർ സംസാരിച്ചു.

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള നോർക്ക യു.കെ കരിയർ ഫെയറിന്റെ ആദ്യദിനത്തിൽ സൈക്രാട്രി, അനസ്തീഷ്യ, ജനറൽ മെഡിസിൻ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ, വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളല നഴ്സുമാർ എന്നിവരുടെ അഭിമുഖമാണ് നടന്നത്. OET UK score ഉള്ള നഴ്സുമാർക്കും PGയ്ക്ക് ശേഷം 4 വർഷത്തെ പ്രവർത്തിപരിചയവും OET/IELTS യോഗ്യതമുള്ള ഡോക്ടർമാർക്കും സ്പോട്ട് രജിസ്ടേഷന് അവസരമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.