Sections

550 രൂപയുടെ പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക; നിങ്ങള്‍ ഇതിന് അര്‍ഹരാണോ ?

Sunday, Sep 11, 2022
Reported By admin
NORKA

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി 


കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ പ്രവാസ ലോകത്തു നിന്നെത്തുന്ന പണത്തെ ആശ്രയിച്ചാണ്.പ്രവാസ ജീവിതംനയിക്കുന്ന മലയാളികള്‍ക്ക് വിവിധങ്ങളായ സഹായവും അവരുടെ മടങ്ങിവരവില്‍ ജീവിതത്തിനു പുതിയ വഴിതുറക്കുന്ന സംരംഭക സഹായ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വഴി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.ഇപ്പോഴിതാ പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പദ്ധതി. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയുടെ പരിധിയില്‍ വരും. പ്രതിവര്‍ഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.orgലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാര്‍ഡ് വിഭാഗത്തില്‍ നിന്ന് ഓണ്‍ലൈനായി സ്‌കീമില്‍ ചേരാം. ഓണ്‍ലൈനായും ഫീസ് അടക്കാം.

വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും norka.raksha@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ലഭ്യമാണ്. വിവരങ്ങള്‍ 91-417-2770543, 91-471-2770528, 18004253939, 00918802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പറുകളില്‍ ലഭ്യമാണ്.പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.